അംഗ പരിമിതർക്ക്‌ നിശ്ചയിക്കപ്പെട്ട വാഹന പാർക്കിംഗ്‌ ഇടങ്ങളിൽ വാഹനം പാർക്ക്‌ ചെയ്യുന്ന നിയമ ലംഘകർക്ക്‌ എതിരെ ശിക്ഷ കർശ്ശനമാക്കുന്നു

കുവൈത്തിൽ അംഗ പരിമിതർക്ക്‌ നിശ്ചയിക്കപ്പെട്ട വാഹന പാർക്കിംഗ്‌ ഇടങ്ങളിൽ വാഹനം പാർക്ക്‌ ചെയ്യുന്ന നിയമ ലംഘകർക്ക്‌ എതിരെ ശിക്ഷ കർശ്ശനമാക്കുന്നു.ഇത്തരം നിയമലംഘനം നടത്തുന്ന സ്വദേശികളുടെയും വിദേശികളുടെയും ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട മുഴുവൻ ഇടപാടുകൾക്കും വിലക്ക്‌ ഏർപ്പെടുത്തുന്നതായിരിക്കും.ഇത്‌ അനുസരിച്ച്‌ വിസ , ഡ്രൈവിംഗ്‌ ലൈസൻസ്‌ , വാഹന റജിസ്റ്റ്രേഷൻ, പാസ്പോർട്ട്‌ മുതലായവ പുതുക്കുന്നത്‌ ഉൾപ്പെടെയുള്ള സേവനങ്ങൾക്ക്‌ വിലക്ക്‌ ഉണ്ടായിരിക്കുന്നതാണു.50 ദിനാർ പിഴയും മൂന്നു മുതൽ 6 മാസം വരെ വാഹനവും ഡ്രൈവിംഗ്‌ ലൈസൻസും പിടിച്ച്‌ വെക്കൽ മുതലായ നിലവിലെ ശിക്ഷാ നടപടികൾക്ക്‌ പുറമെയാണു പുതിയ നടപടി.ഇത്തരത്തിൽ പിടിക്കപ്പെട്ട നൂറു കണക്കിനു നിയമ ലംഘകരുടെ ശിക്ഷ നടപ്പിലാക്കുന്ന കാര്യത്തിൽ കോടതി വിധി കാത്തിരിക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത വിഭാഗം അധികൃതർ വ്യക്തമാക്കി

No Comments

Be the first to start a conversation

%d bloggers like this: