അജ്‌വ കുവൈറ്റ്‌ ഇഫ്താർ സംഗമം  സംഘടിപ്പിച്ചു.

കുവൈത്ത്: അൽ അൻവാർ ജസ്റ്റിസ്‌ &  വെൽഫയർ അസോസിയേഷന്റെ  (അജ്‌വ കുവൈറ്റ്‌) ആഭിമുഖ്യത്തിൽ ജൂണ്‍ 16  വെള്ളിയാഴ്ച റിഗ്ഗയിലെ അബ്റാർ മജ്ലിസിൽ വെച്ച്  സ്വലാത്ത്  മജ്‌ലിസും ഇഫ്താർ സംഗമവും  സംഘടിപ്പിച്ചു.
അല്ലാഹുവിനോട് കൂടുതല്‍ അടുത്തും വിശുദ്ധ ഖുര്‍ആന്റെ പാരായണത്തിലൂടെയും പഠനത്തിലൂടെയും മനസ്സിനെ തരളിതമാക്കിയും ദിക്‌റുകളും ദുആകളും ദാനധര്‍മ്മങ്ങളും വര്‍ദ്ധിപ്പിച്ചും ഈ പുണ്യ മാസത്തെ ഉപയോഗപ്പെടുത്താന്‍ നമുക്ക് സാധിക്കേണ്ടതുണ്ടെന്ന് മുഖ്യ പ്രഭാഷണം നടത്തിയ മാന്നാർ മുർഷിദ് മൗലവി  ഓർമിപ്പിച്ചു, നീതി നിഷേധത്തിന്റെയും ഭരണകൂട ഭീകരതയുടെയും  ജീവിച്ചിരിക്കുന്ന പ്രതീകമായി ചെയ്യാത്ത കുറ്റത്തിന് രണ്ടാമതും നാട് കടത്തപ്പെട്ട അബ്ദുൽ നാസർ മഅ്ദനി അടക്കമുള്ള നിരപരാധികളുടെ മോചനത്തിന് വേണ്ടിയും അവർക്ക് ലഭിക്കേണ്ട നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിനും സമുഹത്തിലുള്ള മുഴുവൻ ആളുകളുടെയും സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
സലിം താനാളൂർ അധ്യക്ഷനായിരുന്നു ഇഫ്താർ സംഗമം  പി.സി.എഫ് പ്രസിഡന്റ് ഹുമയൂൺ അറക്കൽ നിർവഹിച്ചു. ഷുക്കൂർ കിളിയന്തിരിക്കൽ, അഫ്സൽ പുന്നപ്ര, സിദ്ദീഖ് പൊന്നാനി അഹമ്മദ് കീരിത്തോട്എന്നിവർ സംസാരിച്ചു റഹീം ആരിക്കാടി സ്വാഗതവും ഹംസ കൊച്ചി നന്ദിയും പറഞ്ഞു. അസ്‌ലം, കരീം, അലാവുദ്ധീൻ എന്നിവർ നേതൃത്വം നൽകി.

No Comments

Be the first to start a conversation

%d bloggers like this: