അഞ്ച് ദിവസം കൊണ്ട് ഏഴ് ലക്ഷം സന്ദര്‍ശകരെ പിന്നിട്ട് ഷാര്‍ജ പുസ്തകോത്സവം

ഷാര്‍ജ: മുപ്പത്തിയാറാം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിനെത്തിയത് ലക്ഷക്കണക്കിനാളുകള്‍.മേള അഞ്ചു ദിവസം പിന്നിടുമ്പോള്‍ എത്തിയ സന്ദര്‍ശകരുടെ എണ്ണം 7,28,000 കവിഞ്ഞു.ലോകത്തിലെ തന്നെ മൂന്നാമത്തെ വലിയ പുസ്തക മേളയായി ഷാര്‍ജ പുസ്തകോത്സവം മാറാനുള്ള പ്രധാന കാരണവും വര്‍ധിച്ചു വരുന്ന ഈ ജന പങ്കാളിത്തമാണ്.

അറബ് മേഖലയിലെ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന പരിപാടികളിലൊന്നാണിത്.പുസ്തക പ്രേമികളെ ആകര്‍ഷിക്കുന്ന നിരവധി പരിപാടികളും വ്യത്യസ്തമായ സംരംഭങ്ങളും മേളയുടെ പ്രത്യേകതയാണ്.’എന്റെ പുസ്തകത്തില്‍ ഒരു ലോകം’ എന്ന പ്രമേയത്തില്‍ ഒരുങ്ങിയിരിക്കുന്ന മേളയുടെ വേദിയിലേക്ക് വിരുന്നു വന്നിരിക്കുന്നത് 15 ലക്ഷം പുസ്തകങ്ങളാണ്.

48 രാജ്യങ്ങളില്‍ നിന്നുള്ള 393 എഴുത്തുകാര്‍ വിവിധ വേദികളിലായി 11 ദിവസത്തെ മേളയില്‍ വായനക്കാരോട് സാംസാരിക്കുകയും ചെയ്യുന്നുണ്ട്.പ്രിയപ്പെട്ട എഴുത്തുകാരെ നേരിട്ട് കാണാനുള്ള അവസരം കൂടിയാണ് മേള.

No Comments

Be the first to start a conversation

%d bloggers like this: