അട്ടപ്പാടിയില്‍ കുവൈറ്റ് വനിതാവേദി നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം എംബി രാജേഷ് എംപി നിര്‍വഹിക്കും

കുവൈറ്റിലെ വനിതകളുടെ സാംസ്കാരികസാമൂഹിക സംഘടനയായ വനിതാവേദി കുവൈറ്റ് അട്ടപ്പാടിയില്‍ നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നവംബര്‍ 16ന് പാലക്കാട് എംപി എംബി രാജേഷ് നിര്‍വഹിക്കും. പുതൂര്‍ പഞ്ചായത്തിലെ എലച്ചി വഴിയില്‍ 2 ആദിവാസി ഊരുകളിലായ് 200 ഓളം കുടുംബങ്ങള്‍ക്കാണ് പദ്ധതിയിലൂടെ ശുദ്ധജലം ലഭിക്കുക.

സമൂഹത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായം എത്തിക്കണമെന്ന വനിതാവേദിപ്രവര്‍ത്തകരുടെ ആഗ്രഹത്തിന്റെ സഫലീകരണമാണ് ഈ പദ്ധതി. ‘നൂപുരം 2017’ എന്ന പേരില്‍ നടത്തിയ മെഗാ പരിപാടിയിലൂടെയാണ് വനിതാവേദി ഈ പദ്ധതിക്കാവശ്യമായ ധനസമാഹരണം നടത്തിയത്.

തിരുവനന്തപുരം ജില്ലയില്‍ എസ്‌എടി ആശുപത്രിയില്‍ ഒബ്സര്‍വ്വേഷന്‍വാര്‍ഡ്, കോട്ടയം മെഡിക്കല്‍ കോളേജിനോടനുബന്ധിച്ചുള്ള ഇന്‍സ്റ്റിയൂട്ട് ഓഫ് ചെയില്‍ഡ് ഹെല്‍ത്തില്‍ കുട്ടികള്‍ക്കായ് ഓപി വാര്‍ഡ്, സുനാമി ബാധിതപ്രദേശങ്ങളിലെ അംഗനവാടികളിലേക്കുള്ള ഉപകരണങ്ങളുടെവിതരണം, നിര്‍ദ്ധനരായ പെണ്‍കുട്ടികള്‍ക്കുള്ള വിവാഹധനസഹായം തുടങ്ങി നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങള്‍ വനിതാവേദി കുവൈറ്റ് മുന്‍ കാലങ്ങളില്‍ ഏറ്റെടുത്ത് നടത്തിയിയതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വനിതാവേദി പ്രസിഡണ്ട് ശാന്താ ആര്‍ നായര്‍,സെക്രട്ടറിടോളി പ്രകാശ്, ട്രഷറര്‍ ബിന്ദു ദിലിപ്, ശുഭഷൈന്‍ സജിതസ്കറിയ തുടങ്ങിയവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

Image may contain: 5 people, people smiling, people sitting, people standing and text

 

No Comments

Be the first to start a conversation

%d bloggers like this: