അണിഞ്ഞൊരുങ്ങി ഷാര്‍ജ: യുഎഇയുടെ 44 മത് ദേശീയദിനാഘോഷം തുടങ്ങി

ഷാര്‍ജ: നാല്‍പ്പത്തി നാലാമത്  യുഎഇ  ദേശീയദിനാഘോഷത്തിന് ഇന്ന് ഷാര്‍ജയില്‍   തുടക്കം കുറിച്ചു. യുഎഇ  ദേശീയ പതാകയുടെ നിറങ്ങളില്‍ ഔദ്യോഗിക കെട്ടിടങ്ങളും സ്ഥാപനങ്ങളും  അടക്കം അലങ്കരിച്ചും വിവിധ പരിപാടികള്‍ ഒരുക്കിയും പ്രൌഡ ഗംഭീരമായാണ് ഇത്തവണയും ഷാര്‍ജ നഗരം   ദേശീയദിനാഘോഷത്തെ വരവേറ്റത്.  സ്വദേശികളും വിദേശികളും ഒന്നിച്ചു ആഘോഷങ്ങളില്‍ പങ്കാളികളാവും. ആദ്യ ദിനമായ ഇന്ന് വൈകീട്ട് നാലര മുതല്‍ പത്തര വരെയാണ്  പരമ്പരാഗത കലാസാംസ്കാരിക പരിപാടികളും  മറ്റു സംഗീത കലാപരിപാടികളും ഒരുക്കിയിരുന്നത്.ഉച്ച കഴിഞ്ഞതോടെ തന്നെ വിവിധ മേഖലകളില്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു.  ജെറ്റ് ഫൈറ്റർ പൈലറ്റുമാരുടെ സംഘം അവതരിപ്പിക്കുന്ന എയർഷോയായിരുന്നു പ്രധാന ആകർഷണം. കൂടാതെ  യുഎഇയിലെ പ്രധാന സ്കൂളുകളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന പരിപാടികള്‍, ഭിന്നശേഷിക്കാരുടെ കലാപ്രകടനങ്ങള്‍, കവിസദസ്സ്,ജലമേള, തുടങ്ങി വൈവിദ്യമാര്‍ന്ന പരിപാടികളും ആഘോഷത്തിന്  വരും ദിവസങ്ങളില്‍ മാറ്റുകൂട്ടും.

No Comments

Be the first to start a conversation

%d bloggers like this: