അന്താരാഷ്ട്ര അറബിക് സെമിനാർ നവംബർ 22ന് ആരംഭിക്കും

കോഴിക്കോട്: സാമൂഹിക നവോത്ഥാനത്തിലും വിദ്യാഭ്യാസ വിപ്ലവത്തിലും കാലത്തിന് കൈവിളക്കായി നിലകൊള്ളുന്ന ഫാറൂഖ് റൗളത്തുൽ ഉലൂം അസോസിയേഷന്റെ പ്ലാറ്റിനം ജൂബിലി ആഘോഷഭാഗമായി റൗളത്തുൽ ഉലൂംഅറബിക് കോളേജും ഫാറൂഖ് കോളേജ് അറബി ഗവേഷണ വിഭാഗവും സംയുക്തമായി “ഇൻഡോ-അറബ്സാംസ്കാരിക വിനിമയം കാലാന്തരങ്ങളിലൂടെ” എന്ന തലക്കെട്ടിൽ നടത്തുന്ന അന്താരാഷ്ട്ര അറബിക് സെമിനാർ നവംബർ 22ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. കെ. മുഹമ്മദ്‌ ബഷീർ ഉത്ഘാടനം ചെയ്യും.

പ്രസിദ്ധ അറബി സാഹിത്യകാരൻ ശിഹാബ് ഗാനിം (യു. എ. ഇ)പ്രസിദ്ധ പത്രപ്രവർത്തകനും സാഹിത്യകാരനുമായ അബുൽ യസീദ് (ഈജിപ്ത്)പ്രസിഡ അറബ് ചരിത്രകാരൻ നാസർ ബിൻ അലി ജാബിർ (യമൻ) എന്നിവർ മുഖ്യാഥിതികളായിപങ്കെടുക്കും.ഫാറൂഖ് കോളേജ് അറബി ഗവേഷണ വിഭാഗം പുറത്തിറക്കുന്ന അറബി റിസർച്ച് ജേർണൽ ജനാബ് പി.കെ അഹ്മദ്പ്രസിദ്ധ അറബ് നോവൽ “കാമിലിയ” യുടെ മലയാള വിവർത്തനം ജനാബ് കെ.വി. കുഞ്ഞഹമദ് എന്നിവർ പ്രകാശം ചെയ്യും. ഫാറൂഖ് കോളേജ് അറബി ഗവേഷണ വിഭാഗത്തിന്റെ അർദ്ധ വാർഷിക പത്രിക “ഒയാസിസ്” ജനാബ്സി.പി കുഞ്ഞഹമ്മദ് സാഹിബ് പ്രകാശം ചെയ്യും. ഡോ. ഹുസൈൻ മടവൂർകാലിക്കറ്റ് യൂണിവേഴ്സിറ്റി അറബിക് വിഭാഗം മേധാവി ഡോ. എ.ബി.മൊയ്തീൻ കുട്ടിപ്രൊഫ.പി.മുഹമ്മദ്‌ കുട്ടശ്ശേരിജനാബ് അബ്ദുൽ ഹമീദ് മദനി എന്നിവർ ആശംസകൾ നേരും. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഇ.പി.ഇമ്പിച്ചി കോയ അധ്യക്ഷത വഹിക്കും. ഡോ. മുസ്തഫ ഫാറൂഖി സെമിനാർ പരിചയം നിർവഹിക്കും.ഫാറൂഖ് കോളേജ് അറബി ഗവേഷണ വിഭാഗം മേധാവി ഡോ. അലി നൗഫൽ  സ്വാഗതവും സെമിനാർ കോർഡിനേറ്റർ ഡോ. യു .പി മുഹമ്മദ് ആബിദ് നന്ദിയും പറയും. സെമിനാറിന്റെ ആദ്യദിനം ഡോ. ഹുസൈൻ മടവൂർ (ഇൻഡോ അറബ് ലീഗ് സെക്രട്ടറി ജനറൽ)ഡോ. കെ.എം മുഹമ്മദ് (കാലിക്കറ്റ്യൂണിവേഴ്സിറ്റി അറബിക് വിഭാഗം)ഡോ. അഹമദ് സുബൈർ (ന്യൂ കോളജ്ചെന്നൈ)ഡോ. എൻ. അബ്ദുൽ ജബ്ബാർ (ഫാറൂഖ് കോളേജ് അറബിക് വിഭാഗം)ഡോ. മുഹമ്മദ് ഫസ്ലുല്ല (ഉസ്മാനിയ യൂണിവേഴ്സിറ്റി),ഡോ. മുഹമ്മദ് ഇമാദുദ്ദീൻ (ഉസ്മാനിയ യൂണിവേഴ്സിറ്റി)മുഹമദ് സഖ്വത്ത് ഹുസൈർ ബിഷ്രി (ദി എത്മാദ് ഡൈയ്ലിതെലുങ്കാന)ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി(എ.എ.സി വളവനൂർ)ഡോ. മുഹമ്മദ്‌ സഫിയുല്ല ഖാൻ (ഉസ്മാനിയ യൂണിവേഴ്സിറ്റി) എന്നിവർ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കും. സെമിനാറിന്റെ രണ്ടാം ദിനം അബ്ദുൽ വഹാബ് (മൗലാനാ ആസാദ്നാഷ്ണൽ ഉറുദു യൂണിവേഴ്നിറ്റി,ഹൈദരാബാദ്)വസീം ഹസൻ രാജ (ജമ്മുകാശ്മീർ)ബഷാരാ അഹ്മദ് ശഹീൻ (ഇഫ്ളുഹൈദരാബാദ്)ശമീം അഹ്മദ് (ജെ.എൻ.യുന്യൂ ഡൽഹി)മുഹമദ് ഹസൻ (മൗലാനാ ആസാദ് നാഷ്ണൽ ഉറുദു യൂണിവേഴ്നിറ്റി,ഹൈദരാബാദ്)മുഹമദ് താരിഖ് (ലക്നൗ യൂണിവേഴ്‌സിറ്റി)മുഹമദ് ഇഅജാസ് (അലിഗർ യൂണിവേഴ്‌സിറ്റി)സഹീർ അഹ്മദ് നദ്‌വി (കാശ്മീർ യൂണിവേഴ്സിറ്റി) ഡോ. മൻസൂർ അമീൻ (എം.ഇ.എസ്മമ്പാട്‌),ഡോ.ഫിർദൗസ്  (എം.ഇ.എസ്മമ്പാട്‌)സബീന.കെ (കാലിക്കറ്റ് യൂണിവേഴ്സിറ്റി)റുബീന യു.ടി (ഡി.യു. എ. കോളേജ് വാഴക്കാട്)മൊയ്തീൻ കുട്ടി (ഡി.യു. എ. കോളേജ് വാഴക്കാട്)ഇസ്ഹാഖ് (ഫാറൂഖ് കോളേജ്)സയിദ് അമീൻ ഷാ ബുഖാരി (ബറക്കത്തുല്ല യൂണിവേഴ്സിറ്റിഭോപ്പാൾ)തഫ്സീർ അയ്യൂബി (ഗുലാം ഷാ ബാദ്ഷ യൂണിവേഴ്സിറ്റിജമ്മു കാശ്മീർ) എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

സമാപന സമ്മേളനം കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഇ.പി.ഇമ്പിച്ചി കോയ ഉത്ഘാടനം ചെയ്യും. സാംസ്കാരിക വൈജ്ഞാനിക വിനിമയത്തിൽ ഇൻഡോ അറബ് ബന്ധങ്ങൾക്ക് കാലങ്ങളുടെചരിത്രമാണുള്ളതെന്നും നവംബർ 22, 23ദിവസങ്ങളായി നടക്കുന്ന “ഇൻഡോ-അറബ് സാംസ്കാരിക വിനിമയം കാലാന്തരങ്ങളിലൂടെ” എന്ന അറബിക് സെമിനാർ നാഗരികത,സാംസ്കാരികതഭാഷാസാഹിത്യം എന്നിവയുടെ ചർച്ചകൾക്കും ഗവേഷണങ്ങൾക്കും വേദിയായി മാറുമെന്ന്അന്താരാഷ്ട്ര അറബിക് സെമിനാർ സമിതി ചെയർമാൻ ഡോ. ഹുസൈൻ മടവൂർസെക്രട്ടറി ഡോ. മുസ്തഫ ഫാറൂഖികോർഡിനേറ്റർ ഡോ. യു .പി മുഹമ്മദ് ആബിദ് എന്നിവർ അറിയിച്ചു.

No Comments

Be the first to start a conversation

%d bloggers like this: