അമിതവണ്ണം നിങ്ങളെ അലട്ടുന്നുണ്ടോ ? എങ്കില്‍ പന്ത്രണ്ട് ദിവസം വാഴപ്പഴം മാത്രം കഴിച്ച് വണ്ണം കുറച്ച യൂലിയ ടര്‍ബതിന്റെ യൂട്യൂബ് വീഡിയോ കണ്ടുനോക്കൂ.

അമിതവണ്ണം ഇന്ന് ന്യൂ ജെനറേഷനെ അലട്ടുന്ന സങ്കീര്‍ണ്ണമായ ഒരു പ്രശ്നമാണ്. ജങ്ക് ഫുഡിനോടുള്ള ആസക്തിയാണ്‌ മിക്കവരെയും പൊണ്ണത്തടിയന്മാര്‍ ആക്കുന്നത്. കൂടാതെ ശരിയായ വ്യായാമം ഇല്ലായ്മയും. തടി ക്രമാതീതമായി വര്‍ദ്ധിക്കുമ്പോഴാണ് പലരും ഇതിന്‍റെ പ്രയാസങ്ങള്‍ മനസ്സിലാക്കുന്നത്. അങ്ങിനെ തടി കുറയ്ക്കാനുള്ള ഓട്ടമായി. തടി കുറയ്ക്കാം എന്ന പരസ്യം കൊടുക്കുന്ന എന്ത് മാര്‍ക്കെറ്റിങ്ങ് തന്ത്രങ്ങളിലും ചെന്നു തലവച്ചു കൊടുക്കും. അങ്ങിനെ കാശും പോയി മാനവും പോയി ആളുകളുടെ കളിയാക്കലിനെ അഭിമുഖീകരിക്കാനാവാതെ ജീവിക്കുന്ന എത്രയോ പേരുണ്ട് നമ്മുടെയിടയില്‍ .

അങ്ങനെയുള്ളവര്‍ക്കൊരു സന്തോഷ വാര്‍ത്തയാണ് യൂലിയ ടര്‍ബതും, ഭര്‍ത്താവ് പോള്‍ ടര്‍ബതും പങ്കുവെക്കുന്നത്. നിരവധി വര്‍ഷങ്ങളായുള്ള ഇവരുടെ പരീക്ഷണങ്ങളുടെ കഥകള്‍ യൂട്യൂബില്‍ ലഭ്യമാണ്. ന്യൂട്രീഷ്യന്‍മാരായ ഇവരുടെ വീഡിയോയ്ക്ക് വന്‍ പ്രതികരണമാണ് ലഭിക്കുന്നത്.

അരി, ഗോതമ്പ്, ചോളം എന്നിവ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ജനകീയമായ ഭക്ഷണമാണ് വാഴപ്പഴം. ഏറ്റവും കൂടുതല്‍ നാരുകളാല്‍ സമ്പന്നമായ വാഴപ്പഴം മാത്രം കഴിച്ച് യൂലിയ കേവലം പന്ത്രണ്ട് ദിവസങ്ങള്‍ കൊണ്ടാണ് തന്‍റെ ശരീരഭാരം കുറച്ചത്.

വാഴപ്പഴ ഡയറ്റ് കൊണ്ട് തടി കുറയുക മാത്രമല്ല, മറ്റ് പല ഗുണങ്ങളും തനിക്ക് ലഭിച്ചുവെന്ന് യൂലിയ സാക്ഷ്യപ്പെടുത്തുന്നു. മാനസികോല്ലാസം, എപ്പോഴും പോസിറ്റീവ് ആയിരിക്കല്‍ , ചര്‍മ്മത്തിന് കൂടുതല്‍ മൃദുത്വവും തിളക്കവും എന്നിവ മറ്റു ഗുണങ്ങളാണ്. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഈ ഡയറ്റുകൊണ്ട് കഴിഞ്ഞു എന്നിവര്‍ പറയുന്നു.

 

No Comments

Be the first to start a conversation

%d bloggers like this: