അമേരിക്കന്‍ പ്രസിഡന്റിന് നേരെ നടുവിരല്‍ കാണിച്ച യുവതിക്ക് ജോലി നഷ്ടമായി

വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെ നടുവിരല്‍ ചിഹ്നം കാണിച്ച യുവതിയെ ജോലിയില്‍ നിന്ന് പുറത്താക്കി.

50 വയസുകാരിയായ ജൂലി ബ്രിസ്ക്മാനാണ് ജോലി നഷ്ടമായത്. ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ജൂലിക്കെതിരെ കമ്ബനി നടപടി സ്വീകരിച്ചത്.

ഗവണ്‍മെന്‍റ് കോണ്‍ട്രാക്‌ട് സ്ഥാപനമായ ആക്കിമയില്‍നിന്നാണ് ബ്രിക്സ്മാനെ പുറത്താക്കിയത്.

ജൂലി ബ്രിസ്ക്മാന്‍ സോഷ്യല്‍ മീഡിയ നയം ലംഘിച്ചതായിയും, ചിത്രം അവരുടെ ഫെയ്സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവുടെ മുഖ ചിത്രമായി ഉപയോഗിച്ചെന്നുമാണ് കമ്ബനിയുടെ വാദം.

സൈക്കിളില്‍ സഞ്ചരിച്ചിരുന്ന ബ്രിക്സ്മാന്‍ പ്രസിഡന്റിന്റെ കാറിന് സമീപം എത്തിയപ്പോള്‍ നടുവിരല്‍ കാണിക്കുന്നതാണ് ചിത്രം. വൈറ്റ് ഹൗസ് ഫോട്ടോഗ്രാഫറാണ് ഈ രംഗം പകര്‍ത്തിയത്.

ട്രംപ് തന്റെ ഗോള്‍ഫ് കോഴ്സ് കഴിഞ്ഞതിന് ശേഷം വൈറ്റ് ഹൗസിലേക്ക് തിരിച്ചുപോവുകയായിരുന്നു. ഫോട്ടോഗ്രാഫറും പ്രസിഡന്റിനൊപ്പം കാറില്‍ ഉണ്ടായിരുന്നു.

ഈ ചിത്രം നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയ വഴി ആഗോളതലത്തില്‍ വൈറലായിരുന്നു.

ചിത്രം പ്രചരിക്കുന്നത് ആക്കിമയുടെ മാനവ വിഭവ വകുപ്പിനെ ജൂലി അറിയിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അടുത്ത ദിവസം ബ്രിക്സ്മാനെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വിളിക്കുകയും, സോഷ്യല്‍ മീഡിയ നിയമം മറികടന്നാണ് ചിത്രം പ്രൊഫൈല്‍ ഫോട്ടോയാക്കി ഇട്ടിരിക്കുന്നതെന്നും പറഞ്ഞു.

അതിനാല്‍ ഈ സ്ഥാപനത്തില്‍ നിന്ന് പുറത്താകുകയാണെന്നും, ആ ചിത്രം കാരണം സര്‍ക്കാര്‍ കോണ്‍ട്രാക്ടര്‍ എന്ന നിലയില്‍ ആക്കിമയുടെ ബിസിനസിനെ ഒരു തരത്തിലും ബാധിക്കാന്‍ കമ്പനി അനുവദിക്കില്ലെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ആറ് മാസക്കാലമായി ആകിമായുടെ മാര്‍ക്കറ്റിംഗ് ടീമിന്റെ ഭാഗമായിരുന്നു ബ്രിസ്മാന്‍.

ഈ സംഭവം നടക്കുമ്പോള്‍ ഞാന്‍ ജോലിക്ക് പോകുന്നില്ലെന്നും, സോഷ്യല്‍ മീഡിയ പേജുകളില്‍ കമ്പനിയുടെ പേര് പരാമര്‍ശിച്ചിട്ടില്ലെന്നും ബ്രിസ്മാന്‍ വിശദികരിച്ചു.

ട്രംപ് ഭരണകൂടത്തോട് അമേരിക്കന്‍ ജനത പറയാന്‍ ആഗ്രഹിക്കുന്ന കാര്യമാണ് താന്‍ പറഞ്ഞതെന്നും , അതില്‍ തെറ്റുണ്ടെന്ന് വിചാരിക്കുന്നില്ലായെന്നും അവര്‍ വ്യക്തമാക്കി.

No Comments

Be the first to start a conversation

%d bloggers like this: