അ​മേ​രി​ക്ക​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ട​ഞ്ഞു​വെ​ച്ച ഇ​ന്ത്യ​ക്കാ​ര​ൻ മ​രി​ച്ചു

ന്യൂ​യോ​ർ​ക്: മ​തി​യാ​യ യാ​ത്രാ​രേ​ഖ​ക​ളി​ല്ലാ​തെ രാ​ജ്യ​ത്ത്​ പ്ര​വേ​ശി​ച്ച​തി​ന്​ അ​മേ​രി​ക്ക​യി​ലെ അ​റ്റ്​​ലാ​ൻ​റ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ട​ഞ്ഞു​വെ​ച്ച ഇ​ന്ത്യ​ക്കാ​ര​ൻ മ​രി​ച്ചു. എ​ക്വ​ഡോ​റി​ൽ നി​ന്നെ​ത്തി​യ അ​തു​ൽ​കു​മാ​ർ ബാ​ബു​ഭാ​യ്​ പ​ട്ടേ​ലാ​ണ്​ (58) മ​രി​ച്ച​ത്. ​മെയ്​ പ​ത്തി​നാ​ണ്​​ ഇ​ദ്ദേ​ഹ​ത്തെ യാ​ത്ര​രേ​ഖ​ക​ളി​ല്ലാ​ത്ത​തി​നാ​ൽ ത​ട​ഞ്ഞു​വെ​ച്ച​തെ​ന്ന്​ എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗം അ​റി​യി​ച്ചു. പി​ന്നീ​ട്​ ന​ഗ​ര​ത്തി​ലെ എ​മി​ഗ്രേ​ഷ​ൻ വ​കു​പ്പി​ന്‍റെ  കേ​ന്ദ്ര​ത്തി​ലേ​ക്ക്​ മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​വി​ടെ വെ​ച്ച്​ ശ്വാ​സ​ത​ട​സ്സം അ​നു​ഭ​വ​പ്പെ​ട്ട ബാ​ബു​ഭാ​യ്​ പട്ടേ​ലി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി​യെ​ങ്കി​ലും ക​ഴി​ഞ്ഞ ദി​വ​സം മ​രണപ്പെടുകയായിരുന്നു. ഒരാഴ്ചക്കുള്ളില്‍ ഇത് രണ്ടാമത്തെ ആളാണ്‌ അമേരിക്കന്‍ എ​മി​ഗ്രേ​ഷ​ൻ വക്കുപ്പിന്‍റെകസ്റ്റഡിയില്‍ മരിക്കുന്നത്.

No Comments

Be the first to start a conversation

%d bloggers like this: