ആയിരങ്ങൾക്ക് അറിവ് പകർന്ന് ദർസ് വാട്സാപ് ഗ്രൂപ്പ് രണ്ടാം വർഷത്തിലേക്ക്

ദുബൈ: ഐ സി എഫ് നോളജ് സെല്ലിന്റെ കീഴിൽ ഒരു വർഷമായി നടന്നു വരുന്ന ദർസ് വാട്ട്‌സ് ആപ് ഗ്രൂപ്പിലെ ഇസ്ലാമിക പഠന ക്ലാസ്  ശ്രദ്ധേയമാകുന്നു. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 7 മണിക്കാണ് ലൈവായി 5 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ക്ലാസ്സുകൾ പോസ്റ്റ്‌ ചെയ്യുന്നത്.   നാട്ടിലും വിവധ ഗള്‍ഫ് രാജ്യങ്ങളിലുമുള്ള ബിസിനസ്‌ പ്രൊഫഷണൽ രംഗങ്ങളിലെ പ്രഗത്ഭർ അടങ്ങുന്ന  പതിനായിരത്തോളം ആളുകളാണ്  നൂറോളം ഗ്രൂപ്പുകളിലൂടെ പഠി താക്കളായി ക്ലാസ്സിലുള്ളത്. ആയിരത്തോളം സ്ത്രീകളിലേക്കും ക്ലാസ്സുകൾഒരേ സമയം ഷെയർ ചെയ്യുന്നുണ്ട്.

ഇസ്ലാമിക കർമ ശാസ്ത്രത്തിലെ വിവിധ വിഷയങ്ങളും മഹാന്മാരുടെ ആത്മീയ ഉപദേശങ്ങളും ഗഹനമായി ചർച്ച ചെയ്യുന്ന പഠന ക്ലാസ്സിന് യു എ ഇ യിലെ പ്രമുഖ പണ്ഡിതനും ദുബൈ മർകസ് മുദർ രിസുമായ അബ്ദുസ്സലാം സഖാഫി വെള്ളലശ്ശേരി യാണ് നേതൃത്വം നൽകുന്നത്. മുഴുവൻ ക്ലാസ്സുകളും യൂ ടൂബ് ചാനലിലേക്ക് അപ് ലോഡ് ചെയ്യുന്ന സംവിധാനവും നിലവിലുണ്ട്. ജി സി സി രാജ്യങ്ങളിൽ നിന്നുള്ള 20 ഓളം അഡ്മിൻമാരാണ് ദർസ് ഗ്രൂപ്പുകൾ നിയന്ത്രിക്കുന്നത്.
നവ മാധ്യമങ്ങള്‍ പുതിയ തലമുറയില്‍ ചെലുത്തുന്ന സ്വാധീനവും അതിന്റെ ഗുണദുര്‍ഗുണങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെടുമ്പോഴും സോഷ്യല്‍ മീഡിയകളെ ഗുണകരമായി എങ്ങിനെ ഉപയോഗിക്കാമെന്നതിന്റെ മികച്ച ഉദാഹരണമായി ദർസ് വാട്ട്‌സ് ഗ്രൂപ്പ് നില നിൽക്കുന്നു. ഒന്നാം വാർഷികത്തോടനുബന്ധിച്ച് മാർച്ച് നാലിന് വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ദുബൈ ഐ സി എഫ് ആസ്ഥാനത്ത് പഠിതാക്കളുടെ സംഗമം സംഘടിപ്പിച്ചിട്ടുള്ളതായി  നോളജ് സെൽ ഭാരവാഹികൾ പറഞ്ഞു. വിവരങ്ങൾക്ക് : 04 2973999.

No Comments

Be the first to start a conversation

%d bloggers like this: