ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം നടത്തി

കുവൈറ്റ്സിറ്റി :ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ (അജപാക്) ന്റെ നേതൃത്വത്തിൽ റമദാൻ വ്രതമനുഷ്ഠിക്കുന്ന സഹോദരങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് ഇഫ്താർ മതസൗഹാർദസംഗമം അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടത്തി. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത സംഗമത്തിൽ അസോസിയേഷൻ പ്രസിഡണ്ട് രാജീവ് നാടുവിലേമുറി അധ്യക്ഷത  വഹിച്ചു . അജപാക്‌ രക്ഷാധികാരി ബാബുപനമ്പള്ളി, ഉപദേശകസമതി അംഗം അഡ്വ: ജോൺതോമസ്, വിജയകുമാർ (പ്രസിഡന്റ്എൻഎസ്എസ്കുവൈറ്റ്  ) , സജീവ്നാരായണൻ (പ്രസിഡന്റ്സാരഥികുവൈറ്റ് ), അബ്ദുൽറഹ്മാൻപുഞ്ചിരി എന്നിവർ ആശംസകൾ നേർന്നു. അബ്ദുൽ ഫത്താഹ്തയ്യിൽ റമദാൻ സന്ദേശം നൽകി. ജനറൽസെക്രട്ടറി സണ്ണിപത്തിചിറ സ്വാഗതം പറഞ്ഞ യോഗത്തിൽ കൺവീനർ അഷ്റഫ്മണ്ണാംച്ചേരി നന്ദിരേഖപ്പെടുത്തി.

No Comments

Be the first to start a conversation

%d bloggers like this: