ഇടുക്കി അസോസിയേഷൻ കുവൈത്ത്​ ഓണം – ഈദ് ആഘോഷം സെപ്റ്റംബർ എട്ട്​ വെള്ളിയാഴ്ച

ഇടുക്കി അസോ. ഓണം – ഈദ് ആഘോഷവും ഹ്യുമാനിറ്റേറിയൻ അവാർഡ് വിതരണവും
മംഗഫ്​: ഇടുക്കി അസോസിയേഷൻ കുവൈത്ത്​ ഓണം – ഈദ് ആഘോഷം സെപ്റ്റംബർ എട്ട്​ വെള്ളിയാഴ്ച അബ്ബാസിയ കോ ഓപറേറ്റിവ് കമ്മ്യൂണിറ്റി ഓഡിറ്റോറിയത്തിൽ നടക്കും. പരിപാടിയുടെ ഫ്ലയർ പ്രകാശനം മംഗഫ് സൺറൈസ് ഓഡിറ്റോറിയത്തിൽ പ്രസിഡൻറ്​ ജെറാൾ ജോസി​െൻറയും അഡ്വൈസറി ചെയർമാൻ ജോയ് മുണ്ടക്കാട്ടി​െൻറയും നേതൃത്വത്തിൽ ആഗസ്​റ്റ്​ ആറിന്​ നടന്നു. ഓണം ഈദ് ആഘോഷത്തിൽ മികച്ച സാമൂഹിക സേവനത്തിനുള്ള ​െഎ.എ.കെ ഹ്യുമാനിറ്റേറിയൻ അവാർഡ് വിതരണം ചെയ്യും. ഗോപിനാഥ് മുതുകാടി​െൻറയും സ്​റ്റാർ സിംഗർ ഫെയിം ജിൻസ് ഗോപിനാഥി​െൻറയും നേതൃത്വത്തിലുള്ള വിവിധപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

No Comments

Be the first to start a conversation

%d bloggers like this: