ഇനി നിങ്ങള്‍ക്കും ധരിക്കാം ബോളിവുഡ് താരം കങ്കണ രൂപകല്‍പന ചെയ്ത വസ്ത്രങ്ങള്‍

വര്‍ത്തമാനകാല ഇന്ത്യന്‍ യുവതയുടെ ഫാഷന്‍ ബിംബമായ കങ്കണ റെനൌട് തന്‍റെ ആരാധകര്‍ക്കായി വസ്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നു. 28 കാരിയായ ഈ സുന്ദരി മാര്‍ക്യൂ എന്നപേരില്‍ ലിമിറ്റെഡ് എഡിഷന്‍ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. വെറോ മോഡ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാണ് വസ്ത്രങ്ങള്‍ വാങ്ങാന്‍ കഴിയുക.

തന്റേതായ ഡിസൈന്‍ വസ്ത്രങ്ങളുടെ ഒരു ശേഖരം എന്നത് ഒരു സ്വപനമായിരുന്നുവെന്നു പറയുന്ന താരം തന്‍റെ ഫാഷനോടുള്ള സമീപനം വ്യക്തമാക്കുന്നു. ഒരിക്കലും ഒരേ ഫാഷന്‍ വസ്ത്രങ്ങള്‍ കുറെ കാലത്തേക്ക് ധരിക്കുക എന്നത് തനിക്ക് ഇഷ്ടമില്ലാത്ത കാര്യമാണെന്നാണ് താരം പറയുന്നത്. താന്‍ എപ്പോഴും വ്യത്യസ്തയാകാനാണ് ശ്രമിക്കുന്നതെന്നും അതിലൂടെ മറ്റുള്ളവരെ പ്രചോദിപ്പിക്കാന്‍ ശ്രമിക്കാറുമുണ്ടെന്നും താരം പറയുന്നു.

വിശ്വസനീയമായ ശ്രോതസ്സുകളില്‍ നിന്നും ലഭിച്ച ചില വെളിപ്പെടുത്തലുകള്‍ സൂചിപ്പിക്കുന്നത് കങ്കണ ഈയടുത്ത് ന്യൂയോര്‍ക്കില്‍നിന്നും തിരക്കഥ എഴുതാനുള്ള ഒരു കോഴ്സ് പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും, അതുപോലെ തന്നെ എഴുമിനുട്ടോളം വരുന്ന രംഗങ്ങള്‍ തന്‍റെ പുതിയ ചിത്രമായ കട്ടി ഭട്ടിയ്ക്കായി സംവിധാനം ചെയ്തു എന്നുമാണ്.

ഇതൊക്കെ കൊണ്ടുതന്നെയാണല്ലോ നമ്മള്‍ കങ്കണയെ മള്‍ട്ടി സ്റ്റാര്‍ എന്ന് വിളിക്കുന്നത്. നന്മ നേരുന്നു പ്രിയ താരമേ…ഇനിയും വിജയത്തിന്‍റെ ഉത്തുംഗങ്ങളില്‍ എത്താനാവട്ടെ….!!!

No Comments

Be the first to start a conversation

%d bloggers like this: