ഇന്ത്യയും ജർമനിയും എട്ടു സുപ്രധാന കരാറുകളിൽ‌ ഒപ്പുവച്ചു

ബെർലിൻ: ഇന്ത്യയും ജർമനിയും എട്ടു സുപ്രധാന കരാറുകളിൽ‌ ഒപ്പുവച്ചു. ഇന്ത്യയും ജർമനിയും പരസ്പരം ചേർച്ചയുള്ളവരാണ്. ഭാവി ലക്ഷ്യമിട്ടുള്ള പ്രവർത്തനമാണ് ഉഭയകക്ഷി ബന്ധത്തിലൂടെ പ്രതീക്ഷിക്കുന്നത്. ഇതു വൻ സാമ്പത്തിക കുതിിച്ചുചാട്ടമുണ്ടാക്കും– മോദി പറഞ്ഞു. ശക്തയായ നേതാവാണ് ആഞ്ജല മെർക്കൽ. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മേഖലയിലും ആഗോളതലത്തിലും മാറ്റങ്ങളുണ്ടാക്കും. ഏഷ്യ, യൂറോപ് എന്നിവിടങ്ങളിലെ വെല്ലുവിളികളും അവസരങ്ങളും ചർച്ച ചെയ്തതായും മോദി പറഞ്ഞു. ബ്രെക്സ്റ്റിന്റെയും ട്രംപിന്റെയും കാലത്തു പരമ്പരാഗത സഖ്യരാജ്യങ്ങളായ അമേരിക്കയെയും ബ്രിട്ടനെയും മാത്രം ആശ്രയിച്ചു മുന്നോട്ടുപോകാനാവില്ലെന്നു ജർമൻ ചാൻസലർ ആഞ്ജല മെർക്കൽ പറഞ്ഞു. സയൻസും സാങ്കേതികവിദ്യയും ഉൾപ്പെടുന്ന സ്റ്റാർട്ടട്ടപ് മേഖലയ്ക്കാണു സന്ദർശനത്തിൽ പ്രാമുഖ്യം കൊടുത്തതെന്നു മോദി വിശദീകരിച്ചു. ഇന്ത്യ നൽകുന്നത് അടുത്ത മാസം ജർമനിയിലെ ബംബർഗിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ ഇരുനേതാക്കളും വീണ്ടും കണ്ടുമുട്ടും.

 

No Comments

Be the first to start a conversation

%d bloggers like this: