“ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ സ്മാർട്ടായി”

കുവൈറ്റ്: മംഗഫിലെ ഇന്ത്യ ഇന്റർനാഷനൽ സ്കൂളിൽ സ്മാർട്ട് ഇന്ററാക്റ്റീവ് ഡിസ്പ്ലേ സ്ഥാപിച്ചു. സ്കൂളിന്റെ ചരിത്രത്തിൽ ഇതൊരു നാഴികക്കല്ലായി. വിദ്യാഭ്യാസ രംഗത്ത് നിരവധി ക്രിയാത്മകമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച സ്കൂളിന്റെ തൊപ്പിയിൽ പുതിയ ഒരു തൂവൽ തുന്നിച്ചേർത്തു കൊണ്ട് ഇന്ററാക്റ്റീവ് ഡിസ്‌പ്ലേയുടെ ഉൽഘാടനം PACE ഗ്രൂപ്പ് ചെയർമാൻ Dr. P. A. ഇബ്രാഹിം നിർവഹിച്ചു. സ്കൂൾ ഡയറക്ടർ മലയിൽ മൂസ കോയ അധ്യക്ഷത വഹിച്ചു. ഇന്ററാക്റ്റീവ് ഡിസ്പ്ലേയെക്കുറിച്ച് വൈസ്പ്രിൻസിപ്പാൾ K. സലിം വിവരണം നൽകി. PACE ഗ്രൂപ്പ് ഡയറക്ടർ സൽമാൻ ഇബ്രാഹിം, വൈസ്പ്രിൻസിപ്പാൾ ഇന്ദുലേഖ സുരേഷ്, പ്രമുഖ വ്യക്തികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പ്രിൻസിപ്പാൾ F.M. ബഷീർ അഹമദ് സ്വാഗതവും വൈസ്പ്രിൻസിപ്പാൾ സോഫി ജോൺ നന്ദിയും പറഞ്ഞു.

No Comments

Be the first to start a conversation

%d bloggers like this: