ഉത്സവാന്തരീക്ഷത്തിൽ കാസർഗോഡ് ഉത്സവ് 2017, ഓണം ഈദ് സംഗമം ആഘോഷ പൂർവം കൊണ്ടാടി.

കുവൈത്തിലെ കാസറഗോഡ് ജില്ലക്കാരുടെ കൂട്ടായ്മയായ കാസറഗോഡ് എക്സ്പാട്രിയേറ്സ് അസോസിയേഷൻ  ഉത്സവാന്തരീക്ഷത്തിൽ കാസർഗോഡ് ഉത്സവ് 2017, ഓണം ഈദ് സംഗമം ആഘോഷ പൂർവം കൊണ്ടാടി.. രാവിലെ 10 മണിക്ക് പൂക്കള മത്സരത്തോട് കൂടി ആഘോഷ പരിപാടികൾ ആരംഭിച്ചു , തുടർന്ന് പായസ മത്സരവും മൈലാഞ്ചി മത്സരവും നടന്നു. സ്വാദിഷ്ടമായ ഓണ സദ്യക്ക് ശേഷം വിശിഷ്ടാതിഥികളെ  ആനയിച്ചു കൊണ്ട് ചെണ്ടമേളക്കാർ വേദിയിലേക്ക് പ്രവേശിച്ചു.
പ്രോഗ്രാം കൺവീനർ പി എ നാസ്സറിന്റെ സ്വാഗതത്തോടു കൂടി സാംസ്‌കാരിക സമ്മേളനംആരംഭിച്ചു. പ്രസിഡന്റ് അനിൽ കള്ളാറിന്റെ അദ്ധ്യക്ഷതയിൽ കുവൈറ്റിലെ പ്രമുഘ വ്യക്തിത്വങ്ങള്‍ പങ്കെടുത്ത  സാംസ്‌കാരിക സമ്മേളനം ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി പി പി നാരായണൻ ഉത്ഘാടനം ചെയ്തു ,ജിലീബ്‌ ഏരിയ കമാണ്ടർ കേണൽ ഇബ്രാഹിം അബ്ദുൽ റസാഖ് അൽ ദൈ ആശംസ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.  ചടങ്ങിൽ കാസറഗോഡ് ഉത്സവിന്റെ മുഖ്യാഥിതിയും കാസറഗോഡ് ജില്ലയിലെ ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായ അബ്ദുൽ ലത്തീഫ് ഉപ്പളയെ ചെയർമാൻ എഞ്ചിനീയർ അബൂബക്കർ പൊന്നാട അണിയിച്ചു ആദരിച്ചു, മുഖ്യ രക്ഷാധികാരി അഥിതിക്കുള്ള മൊമെന്റോ നൽകി. വിശിഷ്ടാതിഥി അബ്ദുൽ ലത്തീഫ് ഉപ്പളയെ അഷ്‌റഫ് തൃക്കരിപ്പൂർ സദസ്സിനുപരിചയപ്പെടുത്തി.
സോവനീർ പ്രകാശനം ബദർ അൽ സമ അസ്സോസിയേറ്റ്സ് ഇൻ കുവൈറ്റ് അഷ്‌റഫ് അയ്യൂറിനു നൽകിക്കൊണ്ട് അഡ്‌വൈസറി ബോർഡ്അംഗം അപ്സര മഹമൂദ് നിർവഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സത്താർ കുന്നിൽ ഈ വർഷത്തെ ചാരിറ്റി പദ്ധതികളായ കാസറഗോഡ് ജില്ലാ , താലൂക്ക് ആശുപത്രികൾക്കുള്ള മൊബൈൽ ഫ്രീസർ , തിരഞ്ഞെടുത്ത ബഡ്‌സ് സ്കൂളുകൾക്കുള്ള സഹായം എന്നിവയെ കുറിച്ച്  സദസ്സിനു വിശദീകരിച്ചു.
ജനറൽ സെക്രട്ടറി മുഹമ്മദ് കുൻഹി സംഘടനയുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ചാരിറ്റി കൺവീനർ സലാം കളനാട് ചാരിറ്റി പ്രവർത്തനങ്ങളും, വെൽഫെയർ കൺവീനർ രാമകൃഷ്ണൻ കള്ളാർ അസോസിയേഷന്റെ വെൽഫെയറിനെക്കുറിച്ചും, യൂണിറ്റ് കോർഡിനേറ്റർ ഹമീദ് മധുർ യൂണിറ്റുകളുടെ പ്രവർത്തനത്തെ കുറിച്ചും സംസാരിച്ചു.മുഖ്യ രക്ഷാധികാരി സഗീർ തിരക്കരിപ്പൂർ, ചെയർമാൻ എഞ്ചിനീയർ അബൂബക്കർ,  എന്നിവർ ആശംസകൾ അർപ്പിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി മുഹമ്മദ് ആറങ്ങാടി നന്ദി പ്രകാശനം നടത്തി.തുടർന്ന് പ്രശസ്ത കലാകാരി ദീപ സന്തോഷ് മംഗളൂരിന്റെ  ഭാരതനാട്യത്തോട് കൂടി കലാപരിപാടികൾ ആരംഭിച്ചു, പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ അൻവർ സാദത്, ബാഹുബലി ഫെയിം നയന നായർ എന്നിവർ ചേർന്ന് സംഗീത സന്ധ്യ, തിരുവാതിരക്കളി, ഒപ്പന, കോൽക്കളി, സിനിമാറ്റിക് ഡാൻസ്,  നൗഷാദ് തിടിലിന്റെ നേതൃത്വത്തിൽ കെ  ഇ എ ബാൻഡ് അംഗങ്ങൾ ചേർന്ന് അവതരിപ്പിച്ച ഗാനമേള തുടങ്ങിയ വൈവിധ്യമാർന്ന കലാ പരിപാടികൾ അവതരിപ്പിച്ചു. പൂക്കള മത്സരത്തിൽ നളിനാക്ഷൻ ഒളവറ ടീം , സലാം കളനാട് ടീം , വിപിൻ ദാസ് തൃശൂർ ടീം എന്നിവരും  പായസ മത്സരത്തിൽ ഷെമിയ മുഹമ്മദ് , ജെസ്നി ഷമീർ , അഫ്‌സില ഷാഹിൽ എന്നിവരും മൈലാഞ്ചി മത്സരത്തിൽ സൽവാന റാഷിദ് , ഫാത്തിമ മുഹമ്മദ് , ആയിഷ ഹംസ എന്നിവരും വിജയികളായി.
അതിഥികൾക്കും സ്പോണ്സർമാർക്കും മെമെന്റോയും മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.

No Comments

Be the first to start a conversation

%d bloggers like this: