ഉമ്മൻചാണ്ടി വില്ലനായി, സോളാർ കമ്മീഷൻ റിപ്പോർട്ട് പുറത്തു വിട്ടു.

സോളാര്‍ അഴിമതി കേസില്‍ മുന്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ് കേസും ക്രിമിനല്‍ കേസും എടുക്കാന്‍ മന്ത്രിസഭാ തീരുമാനം. മുന്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആര്യാടന്‍ മുഹമ്മദിനും എതിരെയും സമാനമായ കേസെടുക്കും. ഉമ്മന്‍ചാണ്ടിയുടെ ഓഫീസിലെ പ്രധാനികള്‍ക്കും കേസ് ഒതുക്കാന്‍ കൂട്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും എതിരെയും കേസെടുക്കാനും വകുപ്പുതല അന്വേഷണം നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചു.

ഉമ്മൻ ചാണ്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ അദ്ദേഹത്തിന് തന്നെ തിരിച്ചടിയായ കാഴ്‌ച്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തെ അടിമുടി ബാധിക്കുന്ന കണ്ടെത്തലാണ് ജസ്റ്റിസ് ശിവരാജൻ കമ്മീഷനിലുള്ളത്. പ്രധാനമായും പത്ത് ശുപാർശകളാണ് കമ്മീഷൻ നൽകിയത്. സരിതയും സോളാർ കമ്പനിയും ഉപഭോക്താക്കളെ വഞ്ചക്കാൻ ലക്ഷ്യമാക്കി ഇറങ്ങിയതോടെ ഇതിന് കൂട്ടു നിന്നു എന്നതാണ് ഉമ്മൻ ചാണ്ടിക്കെതിരായ പ്രധാന കണ്ടെത്തൽ. പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്കും ആര്യാടനും തട്ടിപ്പിന് കൂട്ടു നിന്നു എന്നാണ് കണ്ടെത്തൽ. മുൻ മുഖ്യമന്ത്രിയുടെ ഓഫീസിന് തട്ടിപ്പുകേസിൽ കാര്യമായ റോളുണ്ടെന്നാണ് അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

No Comments

Be the first to start a conversation

%d bloggers like this: