എം.ഇ.എസ് ഇഫ്താര്‍ സംഗമം

 

 

കുവൈത്ത് സിറ്റി : എം.ഇ.എസ് കുവൈത്ത്  ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം വിപുലമായ പരിപാടികളോടെ ജാബ്രിയ മെഡിക്കല്‍ ഹാളില്‍ വെച്ച്  നടന്നു. എം.ഇ.എസ് കുടുംബാംഗങ്ങള്‍ക്കൊപ്പം ക്ഷണിക്കപ്പെട്ട അതിഥികളും വിവധ സംഘനാ പ്രതിനിധികളും  ചടങ്ങില്‍ പങ്കെടുത്തു. മിസ്‌ബഹ് മായിന്‍റെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയില്‍  പ്രസിഡന്‍റ് സാദിക്കലി  സ്വാഗതപ്രസംഗം നടത്തി.  അബ്ദുറഹിമാന്‍ തങ്ങള്‍  നടത്തിയ റമദാന്‍  പ്രഭാഷണം ശ്രദ്ധേയമായിരുന്നു. വിശുദ്ധ മാസത്തില്‍  കരഗതമാക്കുന്ന നന്മയുടെ ചൈതന്യം തുടര്‍ന്നുള്ള ജീവതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുമ്പോയാണ് യാഥാര്‍ത്ഥ നോമ്പുകാരനാവുകയുള്ളൂവെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന കാലിക്കറ്റ് സര്‍വ്വകലാശാല  വിദൂര വിദ്യാഭ്യാസ ഡയറക്ടര്‍ എ.ബി മൊയ്തീന്‍ കുട്ടി  പറഞ്ഞു. നോമ്പ് തുറക്ക് ജനറല്‍സെക്രട്ടറി അര്‍ഷാദ് ടി.വി, റമീസ് സലേഹ്, അഷ്‌റഫ്‌ അയൂര്‍, അന്‍വര്‍ മന്‍സൂര്‍ സെയ്ത്, റഹീസ് സാലേഹ്, മുഹമ്മദ്‌ റാഫി ,ഡോ:മുസ്തഫ,ഖലീല്‍ അടൂര്‍,സലേഹ് ബാത്ത ,നൗഫല്‍,ഫിറോസ്,സുബൈര്‍,സഹീര്‍,അഷ്‌റഫ്.പി.ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

No Comments

Be the first to start a conversation