കഷണ്ടി ബാധിക്കാനുള്ള കാരണങ്ങളും അതിനെ പ്രതിരോധിക്കാനുള്ള ചില മാര്‍ഗങ്ങളും

മുക്കാല്‍ കഷണ്ടി എന്ന അവസ്ഥയില്‍ എത്തുമ്പോഴാണ് പല പുരുഷന്മാരും മുടി കൊഴിച്ചിലിനെപറ്റി ചിന്തിക്കുന്നത്. അതോടെ അവരുടെ ആത്മവിശ്വാസം നശിക്കുന്നു. ഇത്ര ചെറുപ്പത്തില്‍ തന്നെ കഷണ്ടിയായല്ലോ എന്ന മാനസികസമ്മര്‍ദ്ദവും അവരില്‍ സംജാതമാകുന്നു. എന്തെല്ലാം കാരണങ്ങള്‍ മൂലമാണ് കഷണ്ടി ഉണ്ടാകുന്നതെന്ന് നോക്കാം.
പുരുഷ ഹോര്‍മോണായ ആന്‍ഡ്രോജെന്‍സാണ് കഷണ്ടിക്കു പ്രധാനമായും കാരണമാകുന്നത്. അതുപോലെ മദ്യപിക്കുന്നവര്‍ക്കും പുകവലിക്കുന്നവര്‍ക്കും കഷണ്ടിയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. സ്ത്രീ ആണെങ്കിലും പുരുഷനാണെങ്കിലും മാനസികസമ്മര്‍ദ്ദവും മുടികൊഴിച്ചില്‍ വര്‍ധിപ്പിക്കുന്നതിന് കാരണമാകും.
മുടി കൊഴിച്ചില്‍ ആരംഭിച്ചാല്‍ കഷണ്ടിയാകാന്‍ എടുക്കുന്ന കാലയളവ് പല ആളുകളിലും വ്യത്യസ്തമായിരിക്കും. കടുംബ പാരമ്പര്യമനുസരിച്ചായിരിക്കും ഇത് മാറുന്നത്. ചില ആളുകള്‍ അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ണ്ണമായും കഷണ്ടിയാകുമ്പോള്‍ മറ്റു ചിലര്‍ക്ക് കഷണ്ടിയാകാന്‍ 10-15 വര്‍ഷം വരെ എടുത്തേക്കും,
നിരാശമൂലവും മുടികൊഴിച്ചില്‍ വര്‍ധിക്കും. എന്തുതന്നെയായാലും കഷണ്ടിയെ പ്രതിരോധിക്കുന്നതിനായി ഇക്കാലമത്രയും നൂറു ശതമാനം ഫലപ്രതമായ ഒരു മരുന്ന് കണ്ടുപിടിച്ചിട്ടില്ലയെന്നതാണ് വാസ്തവം. എന്നാല്‍ ആരോഗ്യകരമായ ഡയറ്റ് പിന്തുടരുന്നതിലൂടെ ഇത് നന്നായി പ്രതിരോധിക്കാന്‍ സാധിക്കും.
കഷണ്ടി ഒരു പരിധിവരെ തടയാന്‍ എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് നോക്കൂ

1. ഒരു പിടി കൂവളത്തില, ഒരു പിടി കുറുന്തോട്ടിയില, ചെമ്പരത്തിയില അരച്ച് തലയില്‍ തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക

2. ചെമ്പരത്തി പൂവും കയ്യുണ്ണിയും ചേര്‍ത്ത വെളിച്ചെണ്ണ ഉപയോഗിക്കുക.

3. ചെമ്പരത്തി പൂവിന്റെ ഇതളുകള്‍ അരച്ച് ഷാംപുവായി ഉപയോഗിക്കുക.

4. ആര്യവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം ഗുണം ചെയ്യും.

5. അഞ്ച് ഇതളുള്ള ചെമ്പരത്തി പൂവ്, തെച്ചിപ്പൂവ്, കൃഷ്ണതുളസി എന്നിവ ചേര്‍ത്ത് തിളപ്പിച്ച് വെളിച്ചെണ്ണയാക്കി ഉപയോഗിക്കാം.

6. കറ്റാര്‍വാഴയുടെ നീര് ചേര്‍ത്ത എണ്ണ ഉപയോഗിക്കുക.

7. ബദാം എണ്ണയും നെല്ലിക്കാ നീരും ചേര്‍ത്ത മിശ്രിതം വിരലിന്റെ അറ്റം കൊണ്ട് തലയോട്ടിയില്‍ എല്ലാ ഭാഗത്തും തേച്ച് പിടിപ്പിക്കുക.

No Comments

Be the first to start a conversation

%d bloggers like this: