എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് അദീബ് അഹമ്മദിന്

ഫ്രാഞ്ചൈസ് ഇന്ത്യയുടെ ഈ വര്‍ഷത്തെ  മികച്ച സംരംഭകനുള്ള എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ടാബ്ലസ് മാനേജിംഗ് ഡയരക്ടര്‍ അദീബ് അഹമ്മദിന്. കഴിഞ്ഞ ബുധനാഴ്ച ഡല്‍ഹിയില്‍ വെച്ച് നടന്ന ചടങ്ങില്‍ ബോളിവുഡ് താരം വിവേക് ഒബ്രോയ്, എന്റര്‍പ്രണര്‍ ഇന്ത്യ എഡിറ്റര്‍ ഇന്‍ ചീഫ് റിതു മരിയ എന്നിവര്‍ ചേര്‍ന്നാണ് അവാര്‍ഡ് കൈമാറിയത്.

സ്വതന്ത്ര ചുമതലയുള്ള വിദഗ്ദരുടെ ഒരു സംഘവും ഇന്ത്യന്‍ ഫ്രാഞ്ചൈസ്അസോസിയേഷനും ഉള്‍പടെ ഉള്ള അവാര്‍ഡ് നിര്‍ണയ കമ്മറ്റിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. റീടെയില്‍ രംഗത്തെ മികച്ച  പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും അദീബിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ലുലു ഗ്രുപ്പ് ഓഫ് ഇന്റര്‍നാഷണലിന്റെ ഭാഗമായ ടാബ്ലസിന് വിവിധ രാജ്യങ്ങളിലായി നൂറ്റി എഴുപതോളം ബ്രാഞ്ചുകള്‍ ഉണ്ട്.

No Comments

Be the first to start a conversation

%d bloggers like this: