എന്‍.എസ്.എസ്. കുവൈറ്റ് വനിതാ സമാജം 2017’18 ഭാരവാഹികളെ തെരഞ്ഞെടുത്തു

കുവൈറ്റ് സിറ്റി: നായര്‍ സര്‍വീസ് സൊസൈറ്റി വനിതാസമാജം 20172018 പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ബാസിയയില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി മീറ്റിങ്ങിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. അനിത സന്തോഷ് കണ്‍വീനറായും ദീപ്തി പ്രശാന്ത് ജോയിന്റ് കണ്‍വീനറായും തെരഞ്ഞെടുത്തു.
ദീപ പ്രവീണ്‍ (അബ്ബാസിയ), ധന്യ ലക്ഷ്മി (ഫര്‍വാനിയ), ശ്രീപ്രിയ ഗിരീഷ് (സാല്‍മിയ), ചിത്രവിജയന്‍ (അബുഖലീഫ), മഞ്ജു രജികുമാര്‍ (മങ്കഫ്), ശാന്തി അനില്‍കുമാര്‍ (ഫാഹാഹീല്‍) എന്നിവരാണ് വിവിധ ഏരിയ ഭാരവാഹികള്‍.
രാധിക സജു, സുനന്ദ നിഷാന്ദ്, ശ്രീലക്ഷ്മി മധു, ശ്രീജ സുരേഷ് എന്നിവര്‍ ജോയിന്റ് ഏരിയ കോര്‍ഡിനേറ്റര്‍മാര്‍ ആണ്. എന്‍.എസ്.എസ്. കുവൈറ്റ് പ്രസിഡന്റ് കെ.പി. വിജയകുമാറിന്റെ മേല്‍നോട്ടത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജനറല്‍ സെക്രട്ടറി ഗുണപ്രസാദ്, ട്രഷറര്‍ മധു വെട്ടിയാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

No Comments

Be the first to start a conversation

%d bloggers like this: