എന്‍.ബി.ടി.സി ഇഫ്താര്‍ സംഗമം നടത്തി.

കുവൈത്തിലെ പ്രമുഖ വ്യവസായ സ്ഥാപനമായ എന്‍.ബി.ടി.സി ഇഫ്താര്‍ സംഘമം നടത്തി. ഹില്‍ട്ടന്‍ കുവൈത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ കുവൈത്തിലെ വ്യവസായ പ്രമുഖരും, കുവൈത്ത് മന്ത്രാലയത്തില്‍ നിന്നുള്ള പ്രമുഖരും ഇഫ്താര്‍ വിരുന്നില്‍ സംബന്ധിച്ചു.

വിശുദ്ധ മാസത്തിന്‍റെ അനുഗ്രഹം മുഴുവന്‍ ജനതക്കും ലഭിക്കട്ടെ എന്നു എന്‍.ബി.ടി.സി. ചെയര്‍മാന്‍ ശ്രീ മുഹമ്മദ്‌ അല്‍ ബത്ത ആശംസിച്ചു. മാനേജിംഗ് ഡയരക്ടര്‍ കെ.ജി അബ്രഹാം ഇഫ്താര്‍ വിരുന്നിന് സ്വാഗതം പറഞ്ഞു. പരസ്പര സ്നേഹവും, സാഹോദര്യവുമാണ് ഇഫ്താര്‍ വിരുന്നുകളിലൂടെ സാധ്യമാകേണ്ടതെന്നു സ്വാഗത ഭാഷണത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാഹോധര്യത്തില്‍ അധിഷ്ഠിതമായ ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതില്‍ എന്‍.ബി.ടി.സി. നടത്തുന്ന ശ്രമങ്ങളെ ഇന്ത്യന്‍ സ്ഥാനപതി ശ്രീ സുനില്‍ ജയിന്‍ പ്രശംസിച്ചു.  

No Comments

Be the first to start a conversation

%d bloggers like this: