എയിഡ്സ് 2030 ആകുമ്പോഴേക്കും നിയന്ത്രണവിധേയമാകുമെന്ന് യു. എൻ. റിപ്പോർട്ട്‌

യു. എൻ. സെക്രട്ടറി ജനറൽ ബാൻ കി മൂണ്‍ അവതരിപ്പിച്ച യു. എൻ. റിപ്പോർട്ട്‌ പ്രകാരം 2030 ആകുമ്പോഴേക്കും എച്ച്. ഐ. വി. നിയന്ത്രണവിധേയമാകുമെന്ന് കരുതുന്നു.  കഴിഞ്ഞ മുപ്പതുവർഷത്തിൽ അധികമായി ലോകത്തിൽ ഏറ്റവും അധികം പടർന്നുപിടിച്ച, ഒരു കാലത്ത് ചികിത്സയില്ലാത്ത ലൈഗികരോഗമായി വിശേഷിപ്പിക്കപ്പെട്ട എയിഡ്സ് അടുത്ത പതിനഞ്ചുവർഷങ്ങളിൽ ഈ ലോകത്തുനിന്നും തുടച്ചു നീക്കപ്പെടും എന്നാണ് ഗവേഷകരുടെ അഭിപ്രായം.  അതിൻപ്രകാരം 2030 എച്ച്. ഐ. വി. ഇല്ലാതാക്കാനായേക്കും എന്നാണ് യു. എൻ റിപ്പോർട്ട്‌.

എച്ച്. ഐ. വി. പരക്കുന്നത് അടുത്തയിടെ തടയാൻ മുൻപത്തെതിലും അധികം സാധിച്ചിട്ടുണ്ട്.  ഇതിൽ പ്രധാനപങ്കുവഹിക്കുന്നത് എയിഡ്സിനെതിരായി ഉപയോഗിക്കപ്പെടുന്ന മരുന്നുകൾ തന്നെയാണ്.  എ. ആർ. ടി. മെഡിസിൻസ്, അഥവാ ആന്റി-റിട്രോവൈറൽ തെറാപ്പി മെഡിസിനുകൾ എന്നറിയപ്പെടുന്ന പ്രത്യേകതരം കോമ്പിനേഷൻ മരുന്നുകളാണ്.  2011-നുശേഷം ഏതാണ്ട് 38 ശതമാനം എച്ച്. ഐ. വി. അണുബാധയിൽ കുറവുവന്നിട്ടുണ്ട് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.  2013 തൊട്ട് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ എ. ആർ. ടി. മരുന്നുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നുണ്ട്.

വിവിധരാജ്യങ്ങളിലെ വകുപ്പുകളും സന്നദ്ധപ്രവർത്തകരും അതിതീവ്രമായ സമ്പർക്ക-ബോധവൽക്കരണപ്രവർത്തനങ്ങൾ എച്ച്. ഐ. വി. പരക്കുന്നനെതിരായി നടത്തിവരുന്നു.  ഇവ ഫലപ്രാപ്തിയിൽ എത്തുന്നുണ്ടെന്നും കൂടുതൽ രോഗികൾ ചികിത്സ തേടാൻ തയ്യാറാകുന്നുണ്ടെന്നത് സൂചിപ്പിക്കുന്നു.

No Comments

Be the first to start a conversation

%d bloggers like this: