എൽ.ഡി.എഫ് സർക്കാറിന്റെ പുതിയ മദ്യനയം പിൻവലിക്കുക *ജി.പി.സി.സി യൂത്ത്* *കോൺഗ്രസ്* 

തദ്ദേശസ്ഥാപനങ്ങളുടെ അനുമതി ഇല്ലാതെ നാട്ടിൽ മദ്യഷാപ്പുകൾ തുടങ്ങാൻ അനുമതി നൽകിയ എൽ.ഡി.എഫ് സർക്കാറിന്റെ തീരുമാനത്തിന് എതിരെ ജി.പി.സി.സി യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സിബു പുലിയൂരിന്റെ നേതൃത്വത്തിൽ മന്ത്രി ശ്രീ തോമസ് ചാണ്ടിക്ക് നിവേദനം കുവൈറ്റിൽ കൈമാറി . യു.ഡി.എഫ് സർക്കാർ നടപ്പാലാക്കിയ മദ്യനയം നാടിന്റെ സാമധാനവും സന്തോഷവും വാഹന അപകടങ്ങളുടെ ഗണ്യമായ കുറവും കേരളത്തിന്റെ സ്ത്രീ സമൂഹത്തിന് സ്വൈര്യ ജീവിതം നൽകുന്നതും ആയിരുന്നു. എന്നാൽ എൽ.ഡി.എഫ് സർക്കാർ ഇത് അപ്പാടെ അട്ടിമറിച്ചു കൊണ്ട് കൊണ്ടുവന്ന പുതിയ മദ്യനയം നാട്ടിൽ സുലഭമായി മദ്യം ലഭ്യക്കാത്തക രീതിയിലും, നാട്ടിന്റെ സമാധാനന്തരിഷം തകർക്കുന്നതുമാണ്. നാട്ടിന് മദ്യത്തിൽ മുക്കി കൊല്ലുന്ന പുതിയ മദ്യനയം പിൻവലിച്ച് നാട്ടിന്റെ സമാധാനം നിലനിലനിർത്തണം എന്ന് യൂത്ത് കോൺഗ്രസ് നിവേദനത്തിലുടെ ആവശ്യപ്പെടു.എൽദോസ് ജെയിൻ,അനിഷ് ചെറുക്കര, ചാൾസ്‌ ജോർജ്,റോയി പാപ്പച്ചൻ, ലിജോ രാജൻ, സുനിൽ ചെറിയാൻ, ബിജു ഓതറ, സുജിത്ത് ആൻഡ്രൂസ്, ഷിജോ പുല്ലാം പള്ളിൽ, ലിജു വർഗ്ഗീസ് എന്നിവർ നിവേദന സംഘത്തിൽ ഉണ്ടായിരുന്നു

No Comments

Be the first to start a conversation

%d bloggers like this: