എ ഡ്രൈവ് ഫ്രം കൊച്ചി ടു ലണ്ടന്‍

 

downloadകൊച്ചി: സാഹസികയാത്രക്ക് ലാല്‍ ജോസും സംഘവും കാറില്‍ ലണ്ടനിലേക്ക് യാത്ര തുടങ്ങി. 75 ദിവസങ്ങളിലായി ഇനി ഇവര്‍ 27 രാജ്യങ്ങള്‍ ചുറ്റും. യാത്രക്ക് കൂട്ടിനുള്ളത് ഫോര്‍ഡ് എന്‍ഡേവിയര്‍ 2010 ഓട്ടോമാറ്റിക് കാര്‍. ലാല്‍ജോസിനൊപ്പം പത്രപ്രവര്‍ത്തകനായ ബൈജു എന്‍. നായരും ദുബൈ പോര്‍ട്ട് വേള്‍ഡ് മുന്‍ ജനറല്‍ മാനേജര്‍ സുരേഷ് ജോസഫും ഉണ്ട്. ഏഷ്യ, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളിലുളള 27 രാജ്യങ്ങലിലൂടെ 24,000 കിലോമീറ്ററാണ് ആകെ സഞ്ചാരദൂരം. യാത്രയുടെ ഫ്‌ലാഗ് ഓഫ് ചലച്ചിത്ര താരങ്ങളായ നിവിന്‍ പോളിയും അനൂപ് മേനോനും നമിതാ പ്രമോദും ചേര്‍ന്ന് നിര്‍വഹിച്ചു. രണ്ട് വര്‍ഷമെടുത്താണ് ഈ യാത്രയുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതെന്ന് ലാല്‍ ജോസ് പറഞ്ഞു.കൊച്ചിയില്‍ നിന്ന് ബാംഗ്ലൂര്‍, ഹൈദരാബാദ്, നാഗ്പൂര്‍, ഗോരക്പൂര്‍ വഴി നേപ്പാള്‍ കടന്ന് ടിബറ്റിലെത്തും. അവിടെ രണ്ടു ദിവസം തങ്ങിയ ശേഷം യൂറോപ്പിലേക്കു യാത്ര. ചൈന, കസാക്കിസ്ഥാന്‍, റഷ്യ, ഫിന്‍ലാന്‍ഡ്, പോളണ്ട്, ഓസ്ട്രിയ, ഹംഗറി, ഇറ്റലി, ജര്‍മ്മനി, ഡെന്‍മാര്‍ക്ക്, സ്വീഡന്‍, ബല്‍ജിയം, ഫ്രാന്‍സ്, അയര്‍ലന്‍ഡ് കടന്ന് സംഘം ലണ്ടനിലെത്തും.യാത്രപ്രേമികള്‍ക്ക് പ്രചോദനമാകുക, സമാധാന സന്ദേശം പ്രചരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മൂവര്‍ സംഘം യാത്ര തിരിച്ചിരിക്കുന്നത്‌.ഒപ്പം ഈ രാജ്യങ്ങളിലെ ഇന്ത്യക്കാരുമായി സൗഹൃദം പങ്കിടും. ലിംകാ ബുക്ക് ഓഫ് റെക്കാര്‍ഡ്‌സില്‍ സ്ഥാനം പിടിച്ചുപറ്റുകയെന്ന മറ്റൊരു ലക്ഷ്യവും ഈ യാത്രയക്കുണ്ട്. യാത്രയുടെ വിവരങ്ങള്‍ ഓരോ ദിവസവും ജനങ്ങളിലേക്കെത്തിക്കുതിനായി ബ്ലോഗും ആരംഭിച്ചിട്ടുണ്ട്. യാത്രാനുഭവങ്ങള്‍ കോര്‍ത്തിണക്കി പുസ്തകം രചിക്കാനും ലാല്‍ ജോസിനും സംഘത്തിനും പദ്ധതിയുണ്ട്.

No Comments

Be the first to start a conversation

%d bloggers like this: