എ. പി അബ്ദുൽ വഹാബിന് സ്വീകരണവും സംഗീതനിശയും  ജൂലൈ ഏഴിന് 

ഐ എൻ എല്ലിന്റെ  പോഷക ഘടകമായ ഐ എം സി സി  കുവൈറ്റ് കമ്മിറ്റിയുടെ 24ആം വാർഷികം ജൂലൈ 7 നു വിവിധ പരിപാടികളോട് കൂടി നടത്തുമെന്ന് ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു.
അബ്ബാസിയ കമ്മ്യൂണിറ്റി ഹാളിൽ വൈകുന്നേരം അഞ്ചു മണിക്ക്  നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ച്  ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറിയും കേരള സർക്കാരിന്റെ  ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാനുമായ എ. പി അബ്ദുൽ വഹാബിന് സ്വീകരണം നൽകും.
ആദ്യമായാണ് എ. പി അബ്ദുൽ വഹാബ് കുവൈത്തിൽ എത്തുന്നത്. കൂടാതെ  വൈകുന്നേരം  ആറു  മണി  മുതൽ  നടക്കുന്ന ബദർ അൽ സമ സംഗീതനിശയിൽ പ്രശസ്ത ഗായകരായ ഏഷ്യാനെറ്റ്  മൈലാഞ്ചി വിന്നർ നവാസ് കാസറഗോഡ്,  കൈരളി പട്ടുറുമാൽ ഫൈനലിസ്റ് നസീബ, ഹനീഫ് ബംബ്രാണി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഗാനമേള , ഒപ്പന, കോൽക്കളി, സിനിമാറ്റിക് ഡാൻസ്, മിമിക്രി, തുടങ്ങിയ   കലാപരിപാടികളും അരങ്ങേറും.  ചടങ്ങിൽ കേരള പ്രവാസി ക്ഷേമ നിധി ബോർഡ് ഡയറക്ടർ അജിത് കുമാറിനെ ആദരിക്കും . സേട്ടു സാഹിബ്  അനുസ്മരണത്തോടനുബന്ധിച്ചു നടത്തിയ ലേഖന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനാവും പരിപാടിയിൽ  വെച്ച് നടക്കും.
വാർഷികത്തോടനുബന്ധിച്ചു നടക്കുന്ന പ്രവർത്തക സംഗമം ഉച്ചക്ക് 1 മണിക്ക് നടക്കും, കുട്ടികൾക്കായുള്ള കളറിംഗ് മത്സരവും,, സ്ട്രീകൾക്കായി മൈലാഞ്ചി മത്സരവും  ഉണ്ടാവും, മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 5024764466882499   എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

 

No Comments

Be the first to start a conversation

%d bloggers like this: