ഐ എം സി സി യു എ ഇ സെൻട്രൽ കമ്മിറ്റി ഡൽഹിയിൽ റീലിഫ് പ്രവർത്തനവും ഇഫ്താറും സംഘടിപ്പിച്ചു:

 

ഡൽഹി സ്റ്റേറ്റ് ഐ എൻ എൽ കമ്മിറ്റിയുടെ സഹായത്തോടെ രാജ്യ തലസ്ഥാനത്തു ഏറ്റവും അർഹരും നിരാലംബരുമായ ആയിരം കുടുംബങ്ങൾക്ക് റമദാൻ കിറ്റ് വിതരണം ചെയ്തും, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളെയും SQR ഇല്ലിയാസ് (വെൽഫയർ പാർട്ടി) , ശ്യാംജി ( സമാജ് വാദി പാർട്ടി ) , ഇനാമുറഹ്മാൻ ( ജമാഅത്തെ ഇസ്‌ലാമി ), വാജിദ് ഖാൻ ( ആം ആദ്മി ), നവീദ് അഹമ്മദ് ( ആൾ ഇന്ത്യ മജ്‌ലിസെ മുശാവറ), ബഷീർ അഹമ്മദ് ( അലീഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റി ) , ഷഹ്‌സാസ് അഹ്‌മദ്‌ ( ഇന്ത്യൻ നാഷണൽ കൊണ്ഗ്രെസ്സ് ) , തഹ്‌സീൻ അഹമ്മദ് ( എസ് പി ) , എസ് എം നൂറുള്ള (RUC ) , പ്രവർത്തകരെയും പങ്ങേടുപ്പിച്ചു സമൂഹ ഇഫ്താർ സംഘടിപ്പിച്ചും ഐ എം സി സി യു എ ഇ സെൻട്രൽ കമ്മിറ്റി ജീവ കാരുണ്യ പ്രവർത്തന രംഗത്ത് പുതിയ വാതായനങ്ങൾ തുറന്നിട്ടിരിക്കുകയാണ്.

ഈ മഹാ സംരംഭം പൂർത്തീകരിക്കാൻ ഞങ്ങളെ അകമഴിഞ്ഞു സഹായിച്ച ഐ എൻ എൽ അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫസ്സർ മുഹമ്മദ് സുലൈമാൻ സാഹിബ് , ഐ എൻ എൽ ഡൽഹി സ്റ്റേറ്റ് പ്രസിഡന്റ് റഫി അഹമ്മദ് സാഹിബ്, ജനറൽ സിക്രട്ടറി മുസമ്മിൽ ഹുസൈൻ സാഹിബ് , തുടങ്ങിയവർ സംബന്ധിച്ചു .

തീർത്തും അര്ഹരായവർക്കുള്ള പുതിയ ജീവ കാരുണ്യ പ്രവർത്തന ആശയങ്ങളും പദ്ധതികളുമായി യു എ ഇ ഐ എം സി സി ഇത്തരം പ്രവർത്തങ്ങൾ തുടരുമെന്നും ഐ എം സി സി യു എ ഇ കമ്മിറ്റി പ്രസിഡന്റ്  കുഞ്ഞാവുട്ടി കാദർ , ജനറൽ  സെക്രട്ടറി ഖാൻ പാറയിൽ എന്നിവർ അറിയിച്ചു.

No Comments

Be the first to start a conversation

%d bloggers like this: