ഐ എസ് തലവനെ ഇറാഖ് സൈന്യം വളഞ്ഞതായി റിപ്പോര്‍ട്ട്

ബാഗ്ദാദ്: ആഗോള ഇസ്ലാമിക് ഭീകര സംഘടനയായ ഇസ്ലാമിക് സ്റേറ്റ് തലവന്‍ അല്‍ ബാഗ്ദാദിയെ ഇറാഖ് സൈന്യം വളഞ്ഞതായി റിപ്പോര്‍ട്ട്. ഐ എസിന്‍റെ മൊസൂള്‍ കേന്ദ്രത്തില്‍ അല്‍ ബഗ്ദാദി ഒളിവില്‍ കഴിയുകയാണെന്ന് മുന്‍പും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ബഗ്ദാദി മോസുളില്‍ തന്നെയുണ്ടെന്ന് വിശ്വസനീയമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും സൈന്യം മൊസൂള്‍ വളഞ്ഞു കഴിഞ്ഞെന്നുമാണ് ഇറാഖ് നല്‍കുന്ന വിശദീകരണം. ഭീകരര്‍ക്കിടയില്‍ അങ്ങേയറ്റം വിശ്വാസവും ബഹുമാനവുമുള്ള നേതാവാണ്‌ ബഗ്ദാദി. മൊസൂള്‍ പിടിച്ചടക്കാനുള്ള അവസാന ഘട്ട നടപടികളിലേക്ക് ഇറാഖ്തി സൈന്യം കടക്കുമ്പോള്‍  മൊസുളില്‍ ഉണ്ടെന്നു വിശ്വസിക്കുന്ന ഐ എസ് തീവ്രവാദികളുടെ ഖലീഫ അഥവാ രാഷ്ട്രതലവനായി കണക്കാക്കുന്ന അബൂബക്കര്‍ അല്‍  ബഗ്ദാദി പിടിക്കപ്പെട്ടാല്‍ ലോകത്തിന്റെ തലവേദനയായി മാറിയിരിക്കുന്ന ഐ  എസ് അഥവാ ഇസ്ലാമിക് സ്റേറ്റ്ന്‍റെ തകര്ച്ചയാവും സംഭവിക്കുക.

No Comments

Be the first to start a conversation

%d bloggers like this: