ഒ.ഐ.സി.സി കുവൈറ്റ് പുരസ്കാര സന്ധ്യ – 2017ൽ ശ്രീ. ഉമ്മൻ ചാണ്ടി പങ്കെടുക്കും

കുവൈറ്റ് സിറ്റി:  ഒവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി) കുവൈറ്റ് ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുവൈറ്റിലെ വിവിധ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി നടത്തിയ കലാ സാഹിത്യ മൽസരങ്ങളിലെ (രംഗോൽസവ് – 2017) വിജയികൾക്ക് സമ്മാന ദാനം നൽകുവാനായി ”പുരസ്കാര സന്ധ്യ – 2017” നടത്തപ്പെട്ടുന്നു.നവംബർ 23-ാം തീയതി വ്യാഴാഴ്ച്ച വൈകുന്നേരം 5 മണിക്ക് അബ്ബാസിയ മറിന ഹാളിൽ നടത്തുന്ന സമ്മേളനം മുൻ കേരള മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി ഉൽഘാടനം ചെയ്യുന്നതാണ്.കുവൈറ്റിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കുന്ന പുരസ്കാര സന്ധ്യ – 2017ൽ വിവിധ കലാപരിപാടികളും അരങ്ങേറും.

No Comments

Be the first to start a conversation

%d bloggers like this: