ഓറഞ്ച് ശീലമാക്കിയാല്‍ ക്യാന്‍സറിനെ പ്രതിരോധിക്കാം, അന്‍പതുകളിലും യൌവ്വനം നിലനിര്‍ത്താം

ആപ്പിള്‍ ശീലമാക്കൂ, ഡോക്ടറെ അകറ്റിനിര്‍ത്തൂ എന്ന മുദ്രാവാക്യം കുറേ കാലമായി നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്നതാണ്. എന്നാല്‍ ഈയിടെയായി അതാരും അങ്ങനെ ഉച്ചത്തില്‍ പറയുന്നത് കേള്‍ക്കാറില്ല. കാരണം മറ്റൊന്നുമല്ല, എത്ര ഉയര്‍ന്ന ഗുണമേന്മയുള്ള ആപ്പിളുകള്‍ ആയാലും ദീര്‍ഘകാലം കേടുവരാതിരിക്കാന്‍ അതിനെയൊക്കെ മെഴുകുകൊണ്ട് വളരെ സുതാര്യമായി ആവരണം ചെയ്താണ് നമുക്കുമുന്നില്‍ എത്തുന്നത്‌ എന്നത് തന്നെയാണ് കാരണം. ശരീരത്തിന് ഹാനികരമല്ല ഈ മെഴുക് എന്നൊക്കെ പറയുന്നുണ്ടെങ്കിലും അടിസ്ഥാനപരമായി മുതലാളിമാരുടെ കീശ തന്നെയാണ് ഇതിലും പ്രധാനം.

ആപ്പിളിനെപ്പോലെ തന്നെ, അല്ലെങ്കില്‍ ആപ്പിളിനെക്കാള്‍ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ വിശ്വസ്തനാണ് ഓറഞ്ച്. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, എ, പൊട്ടാസ്യം,തയമിന്‍ ,ഫൈബര്‍ ,കോപ്പര്‍ ,മഗ്‌സീഷ്യം, പ്രോട്ടിനുകള്‍ എന്നിവ ശരീരത്തിനെ ആരോഗ്യത്തോടെ പരിപാലിക്കുന്നു. മാത്രമല്ല വിവിധ തരത്തിലുള്ള ഔഷധഗുണങ്ങള്‍ ഓറഞ്ചില്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഓറഞ്ചിലടങ്ങിയിരിക്കുന്ന സിട്രസ് ലിമനോയിഡ്‌സ് കാന്‍സര്‍ തടയാന്‍ സഹായിക്കുന്നു. തൊലിപ്പുറത്തുണ്ടാകുന്ന കാന്‍സര്‍ ‍, ശ്വാസകോശാര്‍ബുദം, സ്തനാര്‍ബുദം, വയറ്റിലുണ്ടാകുന്ന അര്‍ബുദം എന്നിവയെ പ്രതിരോധിക്കാന്‍ ഓറഞ്ചിനു കഴിയും.

കരളിലെ കാന്‍സര്‍ തടയാന്‍ ഓറഞ്ചിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ സഹായിക്കും. കൂടാതെ ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ കൊളസ്‌ട്രോള്‍ നിയന്ത്രിക്കുകയും ചെയ്യും. ഓറഞ്ച് ജ്യൂസ് പതിവായി കുടിച്ചാല്‍ വൃക്ക രോഗങ്ങളെ ചെറുക്കാം എന്ന് മാത്രമല്ല മൂത്രാശയക്കല്ലിനെ പ്രതിരോധിക്കാനും ഇത് വഴി സാധിക്കും.

ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഓറഞ്ച് കഴിക്കുന്നത് വഴി സാധിക്കും. ഓറഞ്ചിലടങ്ങിയിരിക്കുന്ന പോട്ടാസ്യം ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ സുഗമമാക്കുന്നു.ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹന പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു. കൂടാതെ കാഴ്ചത്തകരാറു പരിഹരിക്കാനും ഓറഞ്ചിനെ കൂട്ടുപിടിക്കാം.

ഓറഞ്ചിലടങ്ങിയിരിക്കുന്ന ഫ്‌ലവനോയിഡുകള്‍ രക്തസമ്മര്‍ദം നിയന്ത്രിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിന്‍ മൃതകോശങ്ങളെ അകറ്റി ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചുളിവുകളും കറുത്ത പാടുകളും അകറ്റുകയും ചെയ്യും. ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കാന്‍ ഓറഞ്ച് കഴിച്ചാല്‍ മതി. ഗര്‍ഭിണികള്‍ ഓറഞ്ച് ധാരാളമായി കഴിച്ചാല്‍ കുട്ടികള്‍ക്കുണ്ടാകുന്ന ബുദ്ധിവൈകല്യം തടയാന്‍ കഴിയും.ഇതിലടങ്ങിയിരിക്കുന്ന ഫോളിക് ആസിഡ്, വിറ്റാമിന്‍ ബി9 എന്നിവ തലച്ചോറിന്റെ വളര്‍ച്ചയെ സഹായിക്കുന്നു.

പ്രമേഹ രോഗികള്‍ക്കു കഴിക്കാന്‍ അനുയോജ്യമായ പഴമാണ് ഓറഞ്ച്. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാനും ഓറഞ്ച് കഴിക്കുന്നത് വഴി സാധിക്കും. ഇനി 50കളിലും യൗവനം നിലനിര്‍ത്താനാണ് ആഗ്രഹമെങ്കില്‍ ദിവസവും ഓറഞ്ച് ജ്യൂസ് കഴിച്ചാല്‍ മതി. എന്നുവച്ചാല്‍ ആരോഗ്യവും സൗന്ദര്യവും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇനി ധൈര്യമായി ഓറഞ്ച് കഴിച്ചു തുടങ്ങാം…. ആപ്പിള്‍ കഴിക്കൂ, ഡോക്ടറെ അകറ്റി നിര്‍ത്തൂ എന്നത് ഇനിമുതല്‍ ഓറഞ്ച് കഴിക്കൂ ഡോക്ടറെ അകറ്റിനിര്‍ത്തൂ എന്നാക്കാം നമുക്ക്.

No Comments

Be the first to start a conversation

%d bloggers like this: