കടലിനടിയില്‍ നൂറു വര്‍ഷത്തേക്കുള്ള മണലുണ്ടെന്ന് പഠനം

വലിയതുറ: സംസ്ഥാനത്തെ തീരക്കടലിനോട് ചേര്‍ന്ന് കടലിനിടയില്‍ നൂറു വര്‍ഷത്തേക്ക്‌ആവശ്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട മണലുണ്ടെന്ന് പഠനം. ജിയോളജിക്കല്‍ സര്‍വ്വേ ഒഫ് ഇന്ത്യയുടെ കീഴില്‍ മംഗലാപുരത്ത് പ്രവര്‍ത്തിക്കുന്ന മറൈന്‍ ജിയോളജി വിംഗ് നടത്തിയ സര്‍വ്വേയിലാണ് 100വര്‍ഷത്തേക്ക് ഉപയോഗിക്കാന്‍ അവശ്യമായ മണല്‍ സമ്പത്ത് ഉളളതായി കണ്ടത്തെിയത്. തീരത്ത് നിന്ന് 15 കിലോമീറ്ററിനും 30കിലോമീറ്ററിനും ഇടക്ക് ഗുണനിലവാരമുള്ള 2500 മില്ല്യണ്‍ ടണ്‍ മ
ണലാണ് അടിത്തട്ടില്‍ രണ്ട് മീറ്റര്‍ താഴ്ച്ചയില്‍ ഉള്ളത് പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

സമുദ്രത്തിന്റെ അടിത്തട്ടില്‍ ഒഴുക്ക് കുറഞ്ഞ ഭാഗമായതിനാല്‍ മണലിന് കാര്യമായ ഉപ്പ് രസമുണ്ടാകില്ല. തീരക്കടലില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മണല്‍ശേഖരമുണ്ടെന്ന പഠന റിപ്പോര്‍ട്ട് ലഭിച്ചെങ്കിലും ഇതിന് അര്‍ഹമായ പരിഗണന നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. എന്നാല്‍, പരിസ്ഥിതിക്ക് ആഘാതം വരുത്തി മണല്‍മാഫിയകള്‍ നദികളില്‍ നിന്നും മണലൂറ്റുന്നത് തുടരുന്നു. ഇത്തരത്തില്‍ കാണപെടുന്ന മണലിനെ ഡ്രജര്‍ ഉപയോഗിച്ച്‌ ഖനനം ചെയ്യാം. ഇത് സംസ്ഥാനത്തിന്റെ അവശ്യങ്ങള്‍ക്ക് പൂര്‍ണ്ണമായും ഉപയോഗിക്കാന്‍ കഴിയുമെന്ന് കാട്ടി ജിയോളജി വകുപ്പ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സര്‍ക്കാറിന് വിശദമായ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍, തുടര്‍ നടപടികളിലേക്ക് കടന്നില്ല. തീരക്കടലിന് 12 കിലോമീറ്ററിനപ്പുറം സംസ്ഥാനത്തിന്റെ അധികാരപരിധിയില്‍ വരാത്തതിനാല്‍ മണല്‍ ഖനനത്തിന് ഇന്ത്യന്‍ ബ്യൂറോ ഒഫ് മൈന്‍സിന്റെറയും മൈനിംഗ് മന്ത്രാലയത്തിന്റെയും അനുമതി അവശ്യമാണ്. തീരക്കടലില്‍ മണല്‍ നിക്ഷേപം വ്യക്തമാക്കുന്ന കൃത്യമായ ഭൂപടമാണ് ജിയോളജി വിഭാഗം പത്ത് വര്‍ഷം നടത്തിയ സര്‍വ്വയിലൂടെ സര്‍ക്കാറിന് സമര്‍പ്പിച്ചത്. കടലില്‍ നിന്നും ഖനനം ചെയ്യുന്ന മണല്‍ ബാര്‍ജില്‍ എത്തിച്ച്‌ പ്രത്യേക സ്ഥലത്ത് കൂട്ടിയിട്ട് മഴ നനഞ്ഞ് ശുദ്ധമാക്കിയ ശേഷം ഉപയോഗിക്കാനെടുക്കാം. ഇത് മൂലം മണലിലെ ഉപ്പ് രസം പൂര്‍ണ്ണമായും ഒഴിവാകും.

കടലില്‍ നിന്നും ഖനനം ചെയ്ത് എടുക്കുന്ന മണല്‍ നിലവിലെ മണലിന്റെ വിലയുടെ മൂന്നിലൊന്നിന് ലഭ്യമാക്കാനാവുമെന്നും പഠനറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം, കടലിലെ മണല്‍ ഖനനം ഉള്‍ക്കടലിലെ മത്സ്യസമ്പത്തിനെ ബാധിക്കുമെന്ന് മത്സ്യങ്ങളുടെ പ്രജനത്തിന് തടസമാകുമെന്നാണ് മത്സ്യതൊഴിലാളി സംഘടനകളുടെ ആക്ഷേപം. എന്നാല്‍, ഇത് അസ്ഥാനത്താണന്നും മത്സ്യസമ്പത്തിനെ ട്രോളിംങ് എത്രമാത്രം ബാധിക്കുന്നുവോ അതിന്റെ പത്തില്‍ ഒന്നും പോലും ഡ്രജിംങ്നെ ബാധിക്കില്ലെന്നും ജിയോളിജിസ്റ്റുകള്‍ പറയുന്നു.ഭൂപടത്തില്‍ സ്ഥലങ്ങളില്‍ 90 ശതമാനം മണലും ശേഷിക്കുന്ന 10 ശതമാനം ചെളിയുമാണ്.

ഡ്രജിംങ് സമയത്ത് ചെളി ഇളകുമെങ്കിലും ഉടന്‍ തന്നെ പൂര്‍വ്വസ്ഥിതിയിലാകുമെന്നതിനാല്‍ ചെളിയില്‍ വളരുന്ന ചെടികളെയും അത് തിന്ന് ജീവിക്കുന്ന മത്സ്യങ്ങളെയും ബാധിക്കല്ല. വിവിധ രാജ്യങ്ങളില്‍ വിജയകരമായി മണല്‍ ഖനനം നടക്കുന്നുണ്ട്. സ്ഥാനത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുവര്‍ഷം ശരാശരി 25മുതല്‍30 ദശ ലക്ഷംടണ്‍ മണല്‍വരെയാണ് വേണ്ടത്. തലസ്ഥാനത്ത് മണല്‍ ദൗര്‍ലഭ്യം ഉണ്ടായപേ്പാള്‍ ഗുജറാത്തില്‍ നിന്നും കപ്പല്‍ മാര്‍ഗ്ഗം മണല്‍ വിഴിഞ്ഞത്് എത്തിച്ചിരുന്നു.തലസ്ഥാന ജില്ളയിലെ കരമനയാര്‍, പുത്തനാര്‍ വെള്ളയാണിക്കാല്‍, നെയ്യാര്‍ എന്നിവിടങ്ങളില്‍ നിന്ന് ഇപേ്പാഴും വ്യാപകമായി മണലൂറ്റ് നടക്കുകയാണ് ഇത്തരം സം ഘങ്ങളുടെ മണലൂറ്റ് കാരണം ആറിന്റെ പല ഭാഗങ്ങളിലും വലിയ കുഴികള്‍ രൂപപെട്ട് നിരവധി ജീവനുകളാണ് പൊലിഞ്ഞത്.

No Comments

Be the first to start a conversation

%d bloggers like this: