കബാലി രജനി ആരാധകരെ നിരാശപ്പെടുത്തുന്നു? കബാലി റിവ്യൂ വായിക്കാം

ലോകാത്ഭുതങ്ങൾ എന്നൊക്കെ പറയുമ്പോൾ അതിലൊന്നായി വരും ഇദ്ദേഹം എന്ന് പറയുന്നതാകും ശരി. രജനികാന്ത് എന്ന നടന് അല്ലേൽ രജനികാന്ത് എന്ന മനുഷ്യന് പറഞ്ഞാൽ തീരാത്ത അത്ര വിശേഷങ്ങൾ ഉണ്ട്. അത് പോലെ തന്നെയാണ് കബാലി എന്ന ചിത്രത്തിനും. ഇതിന്റെ പേരും പരസ്യവും ചേർന്ന് എന്തൊക്കെ ഇറങ്ങി എന്തൊക്കെ നടന്നു ഇന്നൊക്കെ പറയാൻ നിന്നാൽ റിവ്യൂ നിറയും.
വിമാനത്തിൽ , മുത്തൂറ്റ് കോയിൻ, സിം കാർഡ്, കബാലി എഡിഷൻ കാർ അങ്ങനെ നിരവധി. റിലീസിന് മുൻപേ റിക്കോർഡുകൾ വാരികൂട്ടിയ കബാലി നിരവധി ഭാഷകളിലായി ലോകമെമ്പാടും ഉള്ള തിയേറ്ററുകളിൽ വൻ വരവേൽപ്പോടെ ആണ് എത്തിയത്.

ആട്ടക്കത്തി, മദ്രാസ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത യുവ സംവിധായകനായ പാ രഞ്ജിത്ത് ആണ് സ്റ്റൈൽ മന്നന്റെ കബാലി ഒരുക്കിയിരിക്കുന്നത്. വിജയുടെ തെരി, തുപ്പാക്കി ചിത്രങ്ങൾ അടക്കം നിരവധി ചിത്രങ്ങൾ നിർമ്മിച്ച കലൈപുലി S താനു ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
══════════════════════
കഥയിലെ സാരം :- മലേഷ്യൻ പശ്ചാത്തലം ആയിട്ടാണ് കബാലിയുടെ കഥ പറയുന്നത്. കബിലീശ്വരൻ അഥവാ കബാലി എന്ന വ്യക്തി മലേഷ്യയിലെ തമിഴ് മക്കളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു. വിവാഹ ശേഷം കുടി പകയുടേയും മറ്റും പേരിൽ ഗർഭിണിയായ ഭാര്യ കുമുദ വല്ലി കൊല്ലപ്പെടുന്നു. അതോടൊപ്പം ജയിലിൽ ആകുന്ന കബാലി ജയിൽ മോചിതനായി വരുന്നതും തുടർ സംഭവങ്ങളുമാണ് ചിത്രം കൊണ്ട് പോകുന്നത്.
══════════════════════
ജയിലിൽ ഇന്ന് മോചിതനായി വരുന്ന രംഗമാണ് സ്റ്റൈൽ മന്നന്റെ ചിത്രത്തിലെ ഇൻട്രോ. വളരെ നല്ല ഇന്ട്രോയിൽ തുടങ്ങി അല്പം രസക്കുറവും കഥ പറച്ചിൽ എന്നോണം വന്ന ലാഗും ഫ്ളാഷ് ബാക്കുമായി ആണ് ആദ്യ പകുതി നീങ്ങുന്നത്. ചിത്രത്തിൽ നെരുപ്പ് ഡാ വിത്ത് BGM തിയേറ്ററിൽ തന്ന ഫീൽ എടുത്ത് പറയേണ്ട ഒന്ന് തന്നെയാണ്. രജനിയെ കാണിച്ച് കഴിഞ്ഞാൽ ഉടൻ അദ്ദേഹത്തിന്റെ ചിത്രത്തിന്റെ പേര് വച്ചോരു പാട്ട് അത് നിർബന്ധമാണ്. ഫാൻ വീഡിയോ പോലെ തോന്നിച്ച ആ ഗാനം നന്നേ ബോർ ചെയ്തു . അപ്രതീക്ഷിതമായ ഒരു ചെറിയ ട്വിസ്റ്റും പ്രതീക്ഷിച്ച പോലെ വരുള്ളൂ എന്ന് തോന്നിപ്പിക്കുന്ന ഒരു ഇന്റെർവെലും. ഒരു ശരാശരി എന്ന് പറയാൻ പാകത്തിന് ഉള്ള ആദ്യ പകുതി.

ചുരുളുകൾ ഓരോന്നായി അഴിഞ്ഞ് വരുന്ന കാഴ്ചയാണ് തുടർ പകുതിയിൽ മാസ്സ് മാനറിസം എന്നതിൽ നിന്ന് വേറിട്ട് പറഞ്ഞു വന്നു എങ്കിലും ഫാമിലി മേലോ ഡ്രാമ, സെന്റി സീൻ ഇവയ്ക്കൊന്നും അതിന്റേതായ പൂർണ്ണത നൽകാൻ ആയില്ല. ഒടുവിൽ എങ്ങനെയൊക്കെയോ പര്യവസാനയിച്ചു . തീരെ തൃപ്തികരം അല്ലാത്ത ക്ളൈമാക്സ് സീനും ആകെ ചിത്രത്തെ ഇടിച്ച് താഴ്ത്തുന്നു.
══════════════════════
രജനികാന്ത് :- ഇദ്ദേഹത്തെ കുറിച്ച് എന്ത് പറയാൻ, തന്റെ 159 -ആം ചിത്രം. ചാര നിറത്തിലെ പാന്റും കോട്ടും, ഉള്ളിലെ വെളുത്ത ഷർട്ട് മുകളിലത്തെ ബട്ടൺ തട്ടിയത്, രണ്ട് കൈയും പാന്റ്സിന്റെ പോക്കറ്റിൽ ഇട്ട് നരച്ച താടിയുമായി ഒരു നിൽപ്പ് ആ നിപ്പ് തന്നെ രോമാഞ്ചം ഉണ്ടാക്കും. തലൈവർ ഇമ്പാക്റ്റ് അതൊക്കെ ഇന്ന് ശരിക്കും തിയേറ്റർ മുന്നിൽ കണ്ട് അറിഞ്ഞു. തനത് ശൈലിയിൽ രജനി അണ്ണൻ തന്റെ വേഷം ചെയ്തു. രജനി എന്ന വ്യക്തിയുടെ മാനറിസങ്ങളോടും മാസ്സിനോടും മാത്രം ആരാധന പുലർത്തുന്നവർക്ക് ചിലപ്പോൾ ഇത് പ്രതീക്ഷിച്ച രജനി ആകില്ല.

രാധികാ ആപ്തെ:-കുമുദവല്ലി എന്ന പേരിലാണ് ചിത്രത്തിൽ . മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത് വന്നതാണ് രാധിക. ഏറെ പ്രേക്ഷക പ്രീതി നേടിയ അഹല്യ (2015) എന്ന ബംഗാളി ഷോർട്ട് ഫിലിമിൽ അഹല്യ ആയി എത്തിയതിലൂടെ ഏവരുടെയും ശ്രദ്ധ പിടിച്ച് പറ്റാനും രാധികാ ആപ്തെയ്ക്ക് ആയി. ഇമോഷണൽ രംഗങ്ങൾ നല്ല രീതിയിൽ ചെയ്തു. നായികയിൽ നിന്ന് നീങ്ങുന്ന കഥ ആയതിനാൽ ആവശ്യത്തിനുള്ള പ്രാധാന്യം നൽകിയിട്ടുണ്ട്

ധൻസിക:- യോഗി എന്ന പേരിൽ ആണിന്റെ കരുത്തും നല്ല മെയ് വഴക്കവുമുള്ള പെണ്ണായി തിളങ്ങി

വിൻസ്റ്റൺ ചു:- ടോണി ലീ എന്ന പേരിൽ പ്രതി നായക വേഷം . തായ് വാൻ താരം ആണെന്ന് ഗൂഗിൽ പറയുന്നു. ഒട്ടും ചേർച്ച ഇല്ലാത്ത വില്ലൻ ആയി ആണ് എനിക്ക് തോന്നിയത്. മൊത്തത്തിൽ ഇവിടെയൊക്കെയോ കൈവിട്ട് പോയ പോലെ ഒരു പക്ഷെ നല്ല രീതിയിൽ ഭാഷയുടെയും മറ്റും പ്രശ്നം കൊണ്ടാകാം. ഇത്തരം ഹൈ ചിത്രത്തിൽ ഒരു നല്ല വില്ലനെ പ്രതീക്ഷിച്ചു.

ആട്ടകത്തി ദിനേഷ് , കിഷോർ, റിഥ്വിക എന്നിവരുടെ പ്രകടനം നന്നായിരുന്നു. എടുത്ത് പറയേണ്ടത് റിഥ്വിക അവതരിപ്പിച്ച മീന എന്ന കഥാപാത്രം ആണ് . നല്ല രീതിയിൽ അമിതാഭിനയം ആക്കാതെ തന്റെ വേഷം ഭംഗിയാക്കി. ജീവ എന്ന കബാലിയുടെ തോഴാനായി വേഷമിട്ട (പേരറിയില്ല) വ്യക്തിയും തകർത്തു . പുള്ളിക്ക് തിയേറ്ററിൽ നല്ല സ്വീകാര്യത ലഭിച്ചിട്ടുണ്ട്.
══════════════════════
G മുരളി വർദൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണവും പ്രവീൺ ചിത്രത്തിന്റെ എഡിറ്റിംഗും കൈകാര്യം ചെയ്തിരിക്കുന്നു. അത്രയ്ക്ക് എടുത്ത് പറയാൻ വേണ്ടി ഒന്നും ഇവരുടെ ഭാഗത്ത് നിന്ന് ഇല്ലായിരുന്നു എന്ന് വേണം പറയാൻ . എങ്കിലും ചിത്രത്തിന്റെ നല്ല ഷോട്ടുകൾ കോർത്തിണക്കി നല്ല ഒരു ടീസർ സമ്മാനിച്ച എഡിറ്റർ പ്രവീൺ ഒരായിരം അഭിനന്ദനങ്ങൾ .

VFX നിറഞ്ഞ ഒത്തിരി ഷോട്ടുകൾ ചിത്രത്തിൽ ഉണ്ട് . മേക്കിംഗ് വീഡിയോ പുറത്ത് വരുമ്പോൾ അറിയാം VFX ഏത് ലൊക്കേഷൻ ഏതൊന്നൊക്കെ .

സന്തോഷ് നാരായണന്റെ സംഗീതം ആണ് ചിത്രത്തിന്റേത് ഇതിനോടകം ഏവരും പാടി നടക്കുന്ന ഞെരുപ്പ് ഡാ BGM വൻ ഹിറ്റ് ആയിരുന്നു. അത് മാത്രമേ മേന്മ ആയിട്ടുള്ളു, ബാക്കി എല്ലാം അരോചകമായി തോന്നി കൂടുതലും റാപ് കലർന്ന ചില BGM . എങ്കിലും രണ്ടാം പകുതിയിൽ ശരാശരി നിലവാരം പുലർത്തി. മനസ്സിൽ തങ്ങുന്ന ഗാനങ്ങൾ ചിത്രത്തിന് ഇല്ല . ഇതാദ്യമായിട്ടാണ് രജനി ചിത്രത്തിന്റെ ഒരു വാരി പോലും മനസ്സിൽ നിക്കാതെ പോകുന്നത്.
══════════════════════
മാസ്സും അൻപത് പേരെ ഒറ്റയ്ക്ക് വീഴ്ത്തുന്ന രജനിയെ അല്ല കൂടുതൽ പേരും ഇഷ്ടപ്പെടുന്നത്, എങ്കിലും അല്പം മാസ്സും നല്ല അർത്ഥവത്തായ സംഭാഷണങ്ങളും എന്നും രജനി ചിത്രത്തിൽ നിന്നും നാം പ്രതീക്ഷിക്കുന്നു. അവിടെ ഈ ചിത്രം ഒരു തരത്തിലും നീതി പുലർത്തുന്നില്ല. മാസ്സ് വേണം എന്നില്ല പക്ഷെ ചില സന്ദർഭങ്ങളിൽ രജനി എന്ന നടന്റെ പവർ നല്ലത് പോലെ ഉപയോഗിക്കാൻ പാ രഞ്ജിത്തിന് അറിയാതെ പോയി. ശക്തമായ കഥയോ തിരക്കഥയോ അല്ല ചിത്രത്തിന്റേത് പക്ഷെ ഒരു ശരാശരി കഥ , ചില ക്ളീഷേകൾ , തീരെ കാമ്പില്ലാത്ത സംഭാഷണങ്ങൾ ഇതൊക്കെ ചിത്രത്തെ നന്നേ പിറകോട്ട് പിടിക്കുന്നു. സ്ഥിരം ഫോർമാറ്റുകളിൽ നിന്ന് മാറി പരീക്ഷണങ്ങൾ ചില ഇടങ്ങളിൽ വരുത്താൻ നോക്കി എങ്കിലും അതും ഒന്നും ശരിക്കും അങ്ങോട്ട് ഏറ്റില്ല . നല്ല സ്പീഡി രീതിയിൽ അവതരിപ്പിക്കാവുന്ന ഇത്തരത്തിലെ ഒരു പ്രമേയം, ഗ്യാങ്സ്റ്റർ പരിവേഷയും അധോലോക പരിവേഷയും നൽകാൻ വേണ്ടി വളരെ മെല്ലെ മെല്ലെ ആക്കിയത് ഒരു വലിയ പോരായ്മയാണ് എനിക്ക് തോന്നിയത്.

മലേഷ്യയിലെ തമിഴ് തൊഴിലാളി വർഗ്ഗം നേരിടുന്ന പ്രശ്നങ്ങൾ എന്തെന്നോ അതിലേക്ക് ഒരു സുതാര്യതയോ നൽകാനും ആയിട്ടില്ല. ചുരുക്കി പറഞ്ഞാൽ രജനികാന്ത് എന്ന നടന്റെ പവർ മുൻ നിർത്തി ഒരു പടം ഓടിക്കാം എന്നൊരു ശ്രമം മാത്രമായിട്ടാണ് എനിക്ക് തോന്നിയത്.
പ്രായം ചെന്ന താരത്തിന് ബുദ്ധിയെക്കാളും ശക്തിയേക്കാളും തോക്കാണ് നല്ല ആയുധം എന്നും പാ രഞ്ജിത്ത് മനസ്സിലാക്കി എന്ന് തോന്നുന്നു.

തലൈവർ പടം കൂടുതൽ വിലയിരുത്താൻ നമ്മൾ ആരും ഒന്നും അല്ല, തലൈവർ ഇല്ലേൽ ഈ ചിത്രം ഒരു വട്ട പൂജ്യം ആണ്.

റിവ്യൂ : ശ്രീകാന്ത് കൊല്ലം

No Comments

Be the first to start a conversation

%d bloggers like this: