കരുതലോടെ കാക്കാം , പ്രിയമുള്ള ഹൃദയത്തെ

ഒരല്‍പം കരുതല്‍, ജീവിതകാലം മുഴുവന്‍ ഹൃദയത്തെ സംരക്ഷിച്ചു നിര്‍ത്താന്‍ അത് മതിയാകും. ഹൃദയതാളം തെറ്റുന്നതിന്റെ ആധിയില്ലാതെ, മരുന്നുമണത്തിന്‍റെ ചുറ്റുപാടുകളിലല്ലാതെ സമാധാനത്തോടെ ജീവിക്കാന്‍, കാര്‍ഡിയോളജിസ്റ്റുകളുടെ ഭീഷണി വന്നു  തുടങ്ങുമ്പോള്‍ മാത്രം ശ്രദ്ധിച്ചാല്‍ പോരാ…. ഹൃദ്രോഗത്തിന്‍റെ മാത്രമല്ല,  മുതിരുമ്പോള്‍ ഉണ്ടാകുന്ന പല രോഗങ്ങളുടെയും കാരണങ്ങള്‍ ആരംഭിക്കുന്നത് ചെറുപ്പത്തിലും കൗമാരകാലത്തുമാണ്.

ചെറുപ്പത്തില്‍ പൊണ്ണത്തടിയന്മാരായ കുട്ടികള്‍ മുതിര്‍ന്നാലും ആ തടി നിലനില്‍ക്കും എന്ന് മാത്രമല്ല, ഇവരേ പ്രമേഹം ഹൃദ്രോഗം തുടങ്ങി രോഗങ്ങളെല്ലാം വളരെവേഗത്തില്‍ പിടികൂടുകയും ചെയ്യുന്നു.

കൗതുകത്തിനാണെങ്കിലും കാര്യമായി ആണെങ്കിലും ലോകത്തില്‍ പുകലവലിക്കാരില്‍ ഭൂരിഭാഗവും അതിനു തുടക്കം കുറിക്കുന്നത് കൗമാരത്തിലാണ്. ഈ ശീലം ക്യാന്‍സര്‍ പോലെയുള്ള മഹാരോഗങ്ങള്‍ക്ക് വഴി വക്കാം. ചെറുപ്പകാലത്തില്‍ വ്യായാമശീലമുണ്ടെങ്കില്‍ വളരുമ്പോഴും അത് നിലനില്‍ക്കും. ഈ പ്രവണത ഭാവിയില്‍ ഹൃദ്രോഗവും സ്ട്രോക്കും കുറയ്ക്കാന്‍ സഹായിക്കും.

ആരോഗ്യകരമായ ഭക്ഷണശീലം അനുവര്‍ത്തിക്കുക. ഊര്‍ജ്ജസ്വലരായി വ്യായാമം ചെയ്യുക. പുകയിലഉല്‍പ്പന്നങ്ങള്‍ വര്‍ജികുക. ആരോഗ്യമുള്ള കുട്ടികളാണ് നാളെ പൂര്‍ണ്ണആരോഗ്യമുള്ളവരായി വളര്‍ന്നു വരുന്നത്. കുഞ്ഞുങ്ങളെ നല്ല ശീലങ്ങള്‍ പഠിപ്പിക്കുക. വളര്‍ത്തിയെടുക്കാം നമുക്ക് ആരോഗ്യമുള്ലൊരു തലമുറയെ

No Comments

Be the first to start a conversation

%d bloggers like this: