കലാ ട്രസ്റ്റ് ഏർപ്പെടുത്തിയ വി.സാംബശിവൻ പുരസ്കാരം ഇബ്രാഹിം വേങ്ങരയ്ക്ക് സമ്മാനിച്ചു.

രുവനന്തപുരം >  കുവൈറ്റ് കലാ ട്രസ്റ്റ് ഏർപ്പെടുത്തിയ വി.സാംബശിവൻ പുരസ്കാരം നാടക കൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങരയ്ക്ക് സമ്മാനിച്ചു.  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർമാൻ സി.ലെനിൻ അധ്യക്ഷനായ പരിപാടിയിൽ ദേവസ്വംടൂറിസം വകുപ്പ് മന്ത്രി ശ്രീ.കടകംപള്ളി സുരേന്ദ്രൻ ഇബ്രാഹിം വേങ്ങരയ്ക്ക് പുരസ്കാരം സമർപ്പിച്ചു. ട്രസ്റ്റ് ഏർപ്പെടുത്തിയ വിദ്യാഭ്യാസ എന്റോവ്മെന്റ് വിതരണവും ചടങ്ങിൽ മന്ത്രി നിർവ്വഹിച്ചു. 30 വിദ്യാർത്ഥികൾക്കാണ് എന്റോവ്മെന്റ് ലഭിച്ചത്.
കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ.സജി, ട്രഷറർ രമേശ് കണ്ണപുരം, വൈസ് പ്രസിഡന്റ് നിസാർ, കേന്ദ്ര കമ്മിറ്റി അംഗം മൈക്കിൾ ജോൺസൺ, പ്രവാസി ക്ഷേമനിധി ബോർഡ് അംഗം കെ.സി.സജീവ് എന്നിവർ സംസാരിച്ചു. രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു. കല ട്രസ്റ് സെക്രട്ടറി ചന്ദ്രമോഹൻ പനങ്ങാട് സ്വാഗതവും,കല കുവൈറ്റ് പ്രസിഡന്റ് സുഗതകുമാർ നന്ദിയും പറഞ്ഞു.

 

No Comments

Be the first to start a conversation

%d bloggers like this: