കല്യാണ്‍ ജ്വല്ലറിയുടെ 104-മത് ഷോറും സാല്‍മിയ അല്‍ സലാം മാളില്‍

കുവൈത്ത് സിറ്റി: കല്യാണ്‍ ജ്വല്ലറിയുടെ നൂറ്റി നാലാമത് ഷോറൂം കുവൈത്ത് സാല്‍മിയ അല്‍ സലാം മാളില്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. കുവൈറ്റിലെ നാലാമത് ഷോറൂം കല്യാണ്‍ ജ്വല്ലറി ബ്രാന്‍ഡ്‌ അംബാസഡര്‍മാരായ നാഗാര്‍ജുന, പ്രഭു, മഞ്ജു വാര്യര്‍,കല്യാണ്‍ ജ്വാല്ലരി ചെയര്‍മാനും എം ഡിയുമായ ടി എസ് കല്യാണരാമന്‍, എക്സിക്യുട്ടിവ് ഡയരക്ടര്‍മാരായ രാജേഷ്‌ കല്യാണരാമന്‍,രമേശ്‌ കല്യാണരാമന്‍ എന്നിവര്‍ ചേര്‍ന്ന് സമര്‍പ്പിക്കും. ഷോറും ഉത്ഘാടനത്തിന്റെ ഭാഗമായി 175 ദിനാര്‍ മൂല്യം വരുന്ന സ്വര്‍നാഭരണം വാങ്ങുമ്പോള്‍ ഒരു സ്വര്‍ണ നാണയവും 175 ദിനാര്‍ മൂല്യം വരുന്ന ഡയമണ്ട് ആഭരണം വാങ്ങുമ്പോള്‍ രണ്ടു സ്വര്‍ണ നാണയവും സമ്മാനമായി ലഭിക്കും. നവംബര്‍ മുപ്പതു വരെ കല്യാണ്‍ ജ്വല്ലറിയുടെ കുവൈറ്റിലെ എല്ലാ ഷോറൂമുകളിലും ഈ ആനുകൂല്യം ലഭിക്കും. സൌജന്യ സമ്മാനങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമായിരിക്കും.

No Comments

Be the first to start a conversation