കല കുവൈറ്റ്‌ നോട്ട്‌ ഇൻ മൈ നെയിം ക്യാമ്പെയിൻ സംഘടിപ്പിച്ചു

കുവൈറ്റ്‌ സിറ്റി: ഇന്ത്യയിൽ വർദ്ധിച്ചു വരുന്ന ഗോമാംസത്തിന്റെപേരിലുള്ള അക്രമണങ്ങളിൽ പ്രതിഷേധിച്ച്‌ കേരള ആർട്ട്‌ ലവേഴ്സ്‌അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിൽ “നോട്ട്‌ ഇൻമൈ നെയിം” ക്യാമ്പെയിൻ സംഘടിപ്പിച്ചു. അബ്ബാസിയ പ്രവാസിഓഡിറ്റോറിയത്തിൽ വെച്ച്‌ നടന്ന പരിപാടി ന്യൂനപക്ഷ ക്ഷേമധനകാര്യ കമ്മീഷൻ ചെയർമാൻ പ്രൊ: അബ്ദുൾ വഹാബ്‌ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ന്യൂനപക്ഷങ്ങൾ ഭീതിയിലാണ്,രാജ്യത്ത്‌ നടക്കുന്ന അനീതികൾക്കെതിരെ ഇടതുപക്ഷ-മതനിരപേക്ഷ മനസ്സുകൾ ഒന്നിക്കണമെന്നും അദ്ദേഹം ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. കല കുവൈറ്റ്‌ ആക്‌ടിംഗ്‌ പ്രസിഡന്റ്‌കെ.വി.നിസാർ അധ്യക്ഷത വഹിച്ചു.

സദസ്സിനെ ഞെട്ടിച്ച്കൊണ്ട്‌ ഗോസംരക്ഷകർ പരിപാടിഅലങ്കോലപ്പെടുത്താൻ എത്തുകയും, അവരുടെ കാപട്യം തുറന്നുകാട്ടുകയും ചെയ്ത സ്കിറ്റ്‌ സദസ്സിനെ അൽപ സമയംആശങ്കയിലാക്കി. ഇന്ത്യയിൽ ന്യൂനപക്ഷവും, ദളിതുകളുംഅനുഭവിക്കുന്ന ആക്രമണങ്ങളുടെ നേർക്കാഴ്ച്ചയായിരുന്നു ആസ്കിറ്റ്‌. ജനറൽ സെക്രട്ടറി ജെ സജി പരിപാടിക്ക്‌ സ്വാഗതം പറഞ്ഞു.വിവിധ സംഘടനാ പ്രതിനിധികളായ ഫൈസൽ മഞ്ചേരി,ധർമ്മരാജ്‌ മടപ്പള്ളി, അൻവർ സെയ്‌ദ്‌, ഹംസ പയ്യന്നൂർ, ഹമീദ്‌കേളേത്ത്‌, ടി.വി.ഹിക്മത്‌, ബഷീർ ബാത്ത, അബ്ദുൾ ഫത്താഹ്‌,മുഹമ്മദ്‌ റിയാസ്‌ എന്നിവർ പരിപാടിക്ക്‌ ഐക്യദാർഡ്യം അർപ്പിച്ച്‌ആംസാരിച്ചു. സമൂഹിക-സാംസ്കാരിക-മാധ്യമ പ്രവർത്തകർപരിപാടിയിൽ സംബന്ധിച്ചു. പരിപാടിയിൽ കല കുവൈറ്റ്‌പ്രവർത്തകർ അവതരിപ്പിച്ച പാട്ടുകളും, കവിതകളുംആവേശത്തോടെയാണ് സദസ്സ്‌ ഏറ്റെടുത്തത്‌.

No Comments

Be the first to start a conversation

%d bloggers like this: