കല കുവൈറ്റ് ക്രിക്കറ്റ് ടൂർണ്ണമെന്റ്: മംഗഫ് യൂണിറ്റ് ജേതാക്കൾ

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് യൂണിറ്റ് അംഗങ്ങൾക്കായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണ്ണമെന്റിൽ കഴിഞ്ഞ മൂന്നു വർഷങ്ങളിലെ ചാമ്പ്യന്മാരായിരുന്ന ഫഹാഹീൽ ഈസ്റ്റ് ടീമിനെ പരാജയപ്പെടുത്തി മംഗഫ് യൂണിറ്റ് ജേതാക്കളായി. അബു ഹലീഫ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരങ്ങളിൽ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് 20 ടീമുകളാണ് പങ്കെടുത്തത്.
അബു ഹലീഫ ഗ്രൗണ്ടിൽ രാവിലെ ആരംഭിച്ച ടൂർണ്ണമെന്റ് കുവൈറ്റ് നാഷണൽ ക്രിക്കറ്റ് ടീം അംഗം കലൈവാണി സന്തോഷ് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ മുഖ്യാതിഥിയായി നാഷണൽ കോൺട്രാക്ടിംഗ് കമ്പനി ഡിവിഷണൽ മാനേജർ ഷാജി ജോസ് പങ്കെടുത്തു. കല കുവൈറ്റ് ജോയിന്റ് സെക്രട്ടറി സുഗതകുമാർ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിന് കല കുവൈറ്റ് സ്പോർട്ട്സ് സെക്രട്ടറി അരുൺ കുമാർ സ്വാഗതം ആശംസിച്ചു. കല കുവൈറ്റ് ജനറൽ സെക്രട്ടറി സി.കെ. നൗഷാദ്, ടൂർണ്ണമെന്റ് ജനറൽ കൺവീനർ നോബി ആന്റണി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കല കുവൈറ്റ് അബു ഹലീഫ മേഖല സെക്രട്ടറി മുസ്ഫർ നന്ദിരേഖപ്പെടുത്തി.
ഫഹാഹീൽ ഈസ്റ്റ് ടീമിലെ സിറാസിനെ മാൻ ഓഫ് ദ സീരീസായും, അബു ഹലീഫ സെന്റർ ടീമിലെ അഖിൽ മികച്ച ബോളറായും, മംഗഫ് ടീമിലെ അഫ്സലിനെ മികച്ച ബാറ്റ്സ്മാനായും തിരഞ്ഞെടുത്തു.
വിജയികൾക്കുള്ള സമ്മാനങ്ങൾ ജനറൽ സെക്രട്ടറി സെക്രട്ടറി  സി.കെ നൗഷാദ്, ട്രഷറർ  അനിൽ കൂക്കിരി കേന്ദ്രക്കമ്മിറ്റി അംഗങ്ങളായ പ്രസീദ് കരുണാകരൻ, ജിജൊ ഡൊമിനിക്ക്, സജിത്ത് കടലുണ്ടി, ടി.വി. ഹിക്മത്ത്, നാസർ കടലുണ്ടി, ആസഫ് അലി, ഫഹാഹീൽ മേഖല പ്രസിഡന്റ് സജീവ് അബ്രഹാം, അബു ഹലീഫ മേഖല പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ സജീവ പ്രവർത്തകനും മുതിർന്ന അംഗവുമായ പി.ആർ. ബാബു എന്നിവർ സമ്മാനിച്ചു.

ജിതിൻ പ്രകാശ്, പ്രജോഷ്, ബിജുമോൻ, ജയകുമാർ സഹദേവൻ, സുരേഷ് കുമാർ, സുനിൽ കുമാർ, രവീന്ദ്രൻ പിള്ള, വിനോദ് പ്രകാശ്,  ദേവദാസ്, സുഭാഷ്, സുമേഷ്, സനൽ കുമാർ, ജ്യോതിഷ് തുടങ്ങിയവർ ടൂർണ്ണമെന്റിന്റെ നടത്തിപ്പിന് നേതൃത്വം നൽകി.

No Comments

Be the first to start a conversation

%d bloggers like this: