കളിയാക്കാന്‍ വരട്ടെ, മടിയന്മാര്‍ അതിബുദ്ധിമാന്‍മാരത്രെ

ഒരുമാതിരിപ്പെട്ട നേരത്തെല്ലാം അവിടെയും ഇവിടെയും ചടഞ്ഞിരുന്നു നേരം കൊല്ലുന്ന വിരുതന്മാരെ കണ്ടിട്ടില്ലേ.മടിയന്‍, കുഴിമടിയന്‍, ആനമടിയന്‍,ലോകമടിയന്‍, അലസന്‍, ഒന്നിനും കൊള്ളാത്തവന്‍ എന്നൊക്കെ ആളുകള്‍ തരംപോലെ വിശേഷിപ്പിക്കുന്ന ഇത്തരക്കാര്‍ ചില്ലരക്കാരല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. അലസത പലപ്പോഴും അതിബുദ്ധിയുടെ ലക്ഷണമാണത്രെ. നല്ല തലച്ചോറുള്ളവര്‍ അലസഗമനം ഇഷ്ട്ടപ്പെടുന്നവരായിരിക്കുമെന്നാണ് അമേരിക്ക കേന്ദ്രികരിച്ചുള്ള പഠനം പറയുന്നത്. നല്ല ഐ ക്യു ഉള്ള ഇത്തരക്കാര്‍ പെട്ടന്ന് ബോറടിക്കില്ല, ഒരുപാട് നേരം ചിന്തയിലാണ്ടിരിക്കാനും പലപ്പോഴും സ്വയം എന്റര്‍ടെയിന്‍ ചെയ്യിക്കാനും ഇവര്‍ക്കുള്ള കഴിവാണ് എവിടെയെങ്കിലും ചടഞ്ഞിരിക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. ഫ്ലോറിഡ ഗള്‍ഫ് കോസ്റ്റ് സര്‍വ്വകലാശാല മൂന്നു പതിറ്റാണ്ട് മുന്പ് പുറത്തുവിട്ട പഠനങ്ങള്‍ ജേര്‍ണല്‍ ഓഫ് ഹെല്‍ത്ത് സൈക്കോളജിയാണ് ഇപ്പോള്‍ ലോകശ്രദ്ധയില്‍ കൊണ്ടുവന്നിരിക്കുന്നത്. ഒന്നിനെക്കുറിച്ചും കൂടുതല്‍ ചിന്തിക്കാന്‍ കഴിയാത്ത, പെട്ടന്ന് എല്ലാം ബോറടിക്കുന്ന ആക്ടീവ് പുള്ളികളെ കണ്ടുപഠിക്കാന്‍ വീട്ടിലെ മടിയനോടും മടിച്ചിയോടും ഇനിയാരും പറയല്ലേ…

No Comments

Be the first to start a conversation

%d bloggers like this: