കാത്തിരിപ്പിനൊടുവില്‍ എയ്ഡ്‌സ് പ്രതിരോധ വാക്സിന്‍ യാഥാര്‍ത്ഥ്യമാകുന്നു.

images (3)വാഷിംഗ്ടണ്‍: എയ്ഡ്‌സ് രോഗത്തെ പ്രതിരോധിക്കുന്നതില്‍ ശാസ്ത്രം വിജയത്തിന്റെ വക്കിലെത്തിയെന്ന് സൂചന. എയ്ഡ്‌സിന് കാരണമാകുന്ന എച്ച്‌ഐവി വൈറസിനെ പ്രതിരോധിക്കുന്ന വാക്‌സിന്‍ വികസിപ്പിക്കുന്നതിലാണ് ശാസ്ത്രലോകം വിജയത്തിന്റെ വക്കിലെത്തിനില്‍ക്കുന്നത്. ഇന്നത്തെ സമൂഹം ഏറ്റവും കൂടുതല്‍ ഒറ്റപ്പെടുത്തുന്ന ഒരു വിഭാകമാണ് എയിഡ്സ് രോകികള്‍.  അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസിലെ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലാണ് പരീക്ഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. എച്ച്‌ഐവി വൈറസുകളിലെ സുപ്രധാനമായ വി1വി2 മേഖലയെ നിര്‍വീര്യമാക്കിയാണ് എയ്ഡ്‌സിനെ നിയന്ത്രിക്കുക. ഇതിനായി സിഎപി256-വിആര്‍സി26 ആന്റിബോഡി പുതിയ വാക്‌സിന്‍ വഴി ശരീരത്തില്‍ ഉല്‍പാദിപ്പിക്കാമെന്നാണ് ശാസ്ത്രജ്ഞന്‍മാരുടെ കണ്ടെത്തല്‍. പദ്ധതി വിജയകരമാവുകയാണെങ്കില്‍ ഇതു വൈദ്യലോകത്തിന്‍റെ പ്രധാനനേട്ടങ്ങളില്‍ ഒന്നായിരിക്കും.ലോകത്തെ ദശലക്ഷകണക്കിന് എയ്ഡ്‌സ് രോഗികള്‍ പരീക്ഷണവിജയത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

No Comments

Be the first to start a conversation

%d bloggers like this: