കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ വിളിച്ചുവരുത്തുന്ന സസ്യ എണ്ണകളെ നിങ്ങളുടെ അടുക്കളയില്‍ നിരോധിക്കുക, പകരം വെളിച്ചെണ്ണയിലേക്ക് മടങ്ങുക

വെളിച്ചെണ്ണ ഹൃദ്രോഗം ഉണ്ടാക്കും, ക്യാന്‍സറിനുപോലും കാരണമാകും എന്ന വ്യാപകമായ പ്രചരണം കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പുവരെ നമ്മുടെ നാട്ടില്‍ ശക്തമായിരുന്നു. എന്നാല്‍ അതിന്‍റെ പിന്നിലുള്ള കച്ചവടക്കണ്ണ്‍ തിരിച്ചറിയാന്‍ നമുക്ക് ഒരുപാട് സമയം എടുക്കേണ്ടി വന്നു. അതിന് വലിയ വിലയും നാം കൊടുക്കേണ്ടി വന്നു.

വെളിച്ചെണ്ണ മാത്രം ഉപയോഗിച്ചിരുന്ന കാലത്തേക്കാള്‍ കൂടുതല്‍ ഹൃദ്രോഗവും, മറ്റു ഗുരുതരമായ അസുഖങ്ങളും കൂടിവന്നത് നാം മറ്റ് സസ്യ എണ്ണകള്‍ തേടിപ്പോയപ്പോഴാണ് എന്ന് സമീപകാലത്ത് നടന്ന ഒട്ടനവധി പഠനങ്ങള്‍ അടിവരയിട്ട് പറയുന്നു. വെളിച്ചെണ്ണയുടെ വിപണിയെ പിടിച്ചെടുക്കാന്‍ സസ്യ എണ്ണകളുടെ ഉത്പാദകകമ്പനികള്‍ നടത്തിയ ശക്തമായ ഇടപെടലുകള്‍ നമ്മുടെ ആരോഗ്യം തകര്‍ത്തു എന്ന് യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് നമ്മുടെ പൈതൃകത്തിലേക്ക് മടങ്ങുക എന്നതാണ് ഈ വൈകിയ വേളയിലെങ്കിലും നാം ചെയ്യണ്ടത്.

സസ്യഎണ്ണകള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ഏറ്റവും പുതിയ കണ്ടെത്തലുമായി എത്തിയിരിക്കുന്നത് യൂ.കെ ആസ്ഥാനമായ ഡി മോണ്ട്‌ഫോര്‍ട് സര്‍വകലാശാലയിലെ ബയോ അനലിറ്റിക്കല്‍ കെമിസ്ട്രി, കെമിക്കല്‍ പതോളജി വിഭാഗങ്ങളുടെ തലവനായ പ്രൊഫ. മാര്‍ട്ടിന്‍ ഗ്രൂട്ട്‌വെല്‍ഡിന്‍റെ നേതൃത്വത്തിലുള്ള ഒരു സംഘം ശാസ്ത്രഞ്ജന്മാരാണ്. ചോളം, സൂര്യകാന്തി, സോയാബീന്‍ എണ്ണകളും പാമോയിലും പാചകത്തിന് ഉപയോഗിക്കുന്നത് കാന്‍സറിനും മസ്തിഷ്‌കത്തിന്റെ ശേഷി കുറയ്ക്കുന്നതിനും കാരണമാകുമെന്നാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്.

മസ്തിഷ്‌കത്തിന് വേണ്ട ഒമേഗ 3 ഫാറ്റി ആസിഡുകളുടെ അളവു കുറയ്ക്കാന്‍ സസ്യ എണ്ണകളിലുള്ള ഒമേഗ 6 ഫാറ്റി ആസിഡുകള്‍ക്കു സാധിക്കും. ഇതു മസ്തിഷ്‌കത്തിലെ ട്യൂമര്‍, കാന്‍സര്‍ എന്നിവയ്ക്കും രക്തസമ്മര്‍ദം വര്‍ധിക്കാനും കാരണമാകും. മാത്രമല്ല ഡിസ്ലെക്‌സിയ പോലുള്ള മസ്തിഷ്‌ക രോഗങ്ങള്‍ക്കും കാരണമാകും.

അതേസമയം പാചകത്തിന് വെളിച്ചെണ്ണ, ഒലിവെണ്ണ, വെണ്ണ, പന്നിക്കൊഴുപ്പ് എന്നിവയാണ് നല്ലതെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ചൂടാകുമ്പോള്‍ സോയാബീന്‍ , സൂര്യകാന്തി, ചോളം എണ്ണകളും പാമോയിലും ആല്‍ഡിഹൈഡുകള്‍ എന്ന രാസവസ്തു ഉല്‍പാദിപ്പിക്കപ്പെടുമെന്നും ഇതു പലതരം കാന്‍സറുകള്‍ക്കും അല്‍ഷീമേഴ്‌സിനും നാഡീരോഗങ്ങള്‍ക്കും കാരണമാകുമെന്നുമാണ് ഡി മോണ്ട്‌ഫോര്‍ട് സര്‍വകലാശാലയിലെ ബയോ അനലിറ്റിക്കല്‍ കെമിസ്ട്രി, കെമിക്കല്‍ പതോളജി വിഭാഗങ്ങളുടെ തലവനായ പ്രൊഫ. മാര്‍ട്ടിന്‍ ഗ്രൂട്ട്‌വെല്‍ഡിന്റെ നേതൃത്വത്തില്‍ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ വെണ്ണ, ഒലിവെണ്ണ, വെളിച്ചെണ്ണ, പന്നിക്കൊഴുപ്പ് എന്നിവ ചീനച്ചട്ടിയില്‍ ചൂടാക്കുമ്പോള്‍ സസ്യഎണ്ണയേക്കാള്‍ വളരെക്കുറവു മാത്രം ആല്‍ഡിഹൈഡേ ഉല്‍പാദിപ്പിക്കപ്പെടുന്നുള്ളൂ. അതുകൊണ്ട് കഴിയുന്നതും വെളിച്ചെണ്ണ തന്നെ ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുന്നതാണ് ഉത്തമമെന്നും പഠനം നടത്തിയവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇനിയെങ്കിലും പരസ്യ വാചകങ്ങളുടെ മാത്രം പിന്‍ബലമുള്ള നമ്മുടെ ജനിതകഘടനയ്ക്കോ, കാലാവസ്ത്യ്ക്കോ, എന്തിനേറെ നമ്മുടെ പരിസ്ഥിതിക്കോ പോലും ഗുണകരമല്ലാത്ത ഉത്പന്നങ്ങളോട് വിടപറയാന്‍ തയ്യാറാവുക.അതിലൂടെ ആരോഗ്യകരമായ കുടുംബം എന്നത് ഉറപ്പാക്കുക.

ഓരോ എണ്ണകളും ചൂടാകുമ്പോള്‍ അത് എത്രമാത്രം വിഷലിപ്തമാകുന്നു എന്നതാണ് താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിലൂടെ വ്യക്തമാക്കുന്നത്. (ചിത്രത്തില്‍ ക്ലിക്ക് ചെയ്ത് വലുതാക്കി കാണുക)

toxic

 

No Comments

Be the first to start a conversation

%d bloggers like this: