കാസറഗോഡ് ഉത്സവ് 2017 ഒക്ടോബർ 6 ന് ഇന്റഗ്രേറ്റഡ് സ്കൂൾ അബ്ബാസിയയിൽ.


കുവൈറ്റ് സിറ്റി : കെ ഇ എ (കാസറഗോഡ് എക്സ്പാറ്റ്‌സ് അസോസിയേഷന്‍) കുവൈറ്റ് കാസറഗോഡ് ഉത്സവ് 2017 ഓണം ഈദ് ആഘോഷം  ഈ വരുന്ന ഒക്ടോബര് 6-ന് വെള്ളിയാഴ്ച രാവിലെ മുതൽ ഇന്റഗ്രേറ്റഡ് സ്കൂൾ അബ്ബാസിയയിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കാന്‍ തീരുമാനിച്ചു. പരിപാടിയുടെ നോട്ടീസ് പ്രകാശനം കെ ഇ എ ചെയർമാൻ എഞ്ചിനീയർ അബൂബക്കർ മെയിൻ സ്പോൺസറായ ബദർ അൽ സമ മെഡിക്കൽ സെന്റർ മാനേജിങ് ഡയറക്ടർ അഷ്‌റഫ് അയ്യൂരിന് നൽകി നിര്‍വ്വഹിച്ചു.


പരിപാടിയില്‍ പ്രസിഡന്റ് അനില്‍ കള്ളാർ, ജനറല്‍ സെക്രട്ടറി മുഹമ്മദ് കുന്‍ഹി, ആഘോഷകമ്മിറ്റി ചെയർമാൻ സത്താർ കുന്നിൽ, കൺവീനർ നാസർ പി എ, മറ്റു സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.


പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ അൻവർ സാദത്, ബാഹുബലി ഫെയിം നയന നായർ എന്നിവർ നയിക്കുന്ന സംഗീത സന്ധ്യ, പ്രശസ്ത കലാകാരി ദീപ സന്തോഷ് മംഗളൂർ അവതരിപ്പിക്കുന്ന ഭരതനാട്യം, കെ ഇ എ ബാന്‍ഡിലെ കലാകാരന്മാർ ചേര്‍ന്ന്  അവതരിപ്പിക്കുന്ന ഗാനമേള, തിരുവാതിരക്കളി, ഒപ്പന, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ വൈവിധ്യമാർന്ന കലാ പരിപാടികൾ, നാട്ടിലെയും കുവൈറ്റിലെയും പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനം, പൂക്കള മത്സരം, സ്ത്രീകള്‍ക്ക് മൈലാഞ്ചിയിടല്‍ മത്സരം, പായസ മത്സരം എന്നിവ ഉണ്ടായിരിക്കുമെന്ന് പരിപാടികൾ വിശദീകരിച്ചു സംസാരിച്ച ആഘോഷകമ്മിറ്റി ചെയർമാൻ

സത്താർ കുന്നിൽ പറഞ്ഞു

No Comments

Be the first to start a conversation

%d bloggers like this: