കുറഞ്ഞ വിലയ്ക്ക് ദേശി ഐ ഫോണ്‍ വരുന്നു

കുറഞ്ഞ വിലയ്ക്ക് എത്തുന്ന ‘ദേശി’ ഐ ഫോണിനെ കുറിച്ചാണ് ഇപ്പോള്‍ ടെക് ലോകം  ചര്‍ച്ച ചെയ്യുന്നത്. ആപ്പിളിനു വേണ്ടി വിന്‍സ്ട്രണ്‍ (Winstron) കമ്പനിയായിരിക്കും ഈ മോഡല്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നത്. ഇപ്പോഴുള്ള SE മോഡലിന്റെ വലിപ്പമായ 4-ഇഞ്ച് ആയിരിക്കും ഫോണിന്റെ വലിപ്പമെന്നു പറയുന്നു. 4.2-ഇഞ്ച് വലിപ്പം കണ്ടാലും അദ്ഭുതപ്പെടേണ്ടെന്നും ചിലര്‍ സൂചിപ്പിക്കുന്നുണ്ട്. ഫോണിന് 12 മെഗാപിക്സല്‍ പിന്‍ക്യാമറയും 5 മെഗാപിക്സല്‍ മുന്‍ ക്യാമറയും കാണുമെന്നാണ് അറിയുന്നത്.

ഫോണില്‍ ആപ്പിളിന്റെ A10 പ്രൊസസര്‍ ആയിരിക്കുമെന്നും ഊഹങ്ങളുണ്ട്. ഐഫോണ്‍ 7/7 പ്ലസ് മോഡലുകള്‍ക്കു ശക്തി പകരുന്ന ഈ ചിപ്പും ഒട്ടും മോശമല്ല. എന്നാല്‍, അ11 ബയോണിക് ചിപ്പുമായാണ് SE ഫോണ്‍ ഇറങ്ങുന്നതെങ്കില്‍ ഈ മോഡല്‍ അത്യാകര്‍ഷകമായിരിക്കും. ഏറ്റവും പുതിയ പ്രൊസസറായ അ11 ബയോണിക് ചിപ് ആയിരിക്കും SE 2 ഫോണില്‍ ഉപയോഗിക്കുക എന്നും അഭ്യൂഹങ്ങളുണ്ട്. ഐഫോണ്‍ ത അടക്കമുള്ള ഈ വര്‍ഷത്തെ ഐഫോണുകള്‍ക്ക് ശക്തി പകരുന്നത് ഈ ചിപ് ആണ്. അഭ്യൂഹം ശരിയാണെങ്കില്‍ ലോകത്തെ ഏറ്റവും ശക്തിയുള്ള കുഞ്ഞു ഫോണാകും ഐഫോണ്‍ SE 2.

No Comments

Be the first to start a conversation

%d bloggers like this: