കുവൈത്ത്‌ അമീർ സബാഹ്‌ അൽ അഹമ്മദ്‌ അൽ സബാഹ്‌ ഇന്ത്യയിൽ നിന്നും തിരിച്ചെത്തി.

7 ദിവസത്തെ സ്വകാര്യ സന്ദർശ്ശനത്തിനു ശേഷം കുവൈത്ത്‌ അമീർ സബാഹ്‌ അൽ അഹമ്മദ്‌ അൽ സബാഹ്‌ ഇന്ത്യയിൽ നിന്നും തിരിച്ചെത്തി.ഇന്നു ഉച്ചക്ക്‌ കുവൈത്ത്‌ വിമാനതാവളത്തിൽ എത്തിയ അദ്ധേഹത്തെ കിരീടാവകാശി നവാഫ്‌ അൽ അഹമ്മദ്‌ അൽ സബാഹ്‌ , പ്രധാന മന്ത്രി മുബാറക്‌ അൽ ജാബർ അൽ സബാഹ്‌ പാർലമന്റ്‌ സ്പീക്കർ മർസ്സൂഖ്‌ അൽ അൽ ഗാനം തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണു സ്വകാര്യ സന്ദർശ്ശനാർത്ഥം അമീർ ഇന്ത്യയിലേക്ക്‌ പുറപ്പെട്ടത്‌. നോയിഡയിലെ ഹെൽത്ത്‌ കേയർ ആശുപത്രിയിൽ ആയുർവ്വേദ ചികിൽസക്ക്‌ ശേഷംകേരളത്തിലേക്ക്‌ പോകാനിരുന്ന അദ്ധേഹം യാത്ര വെട്ടിചുരുക്കിയാണു ഇന്ന് കുവൈത്തിലേക്ക്‌ മടങ്ങിയത്‌.

No Comments

Be the first to start a conversation

%d bloggers like this: