കുവൈറ്റിന്‌ 1.4 ട്രില്ല്യന്‍ ഡോളര്‍ വരുമാന കമ്മി

2014 മുതല്‍ 2018 വരെ ആഗോള എണ്ണ വിലയിടിവ് മൂലം രാജ്യം നേരിടുന്നത് 67.9 ബില്ല്യന്‍ ഡോളറിന്റെ കമ്മിയെന്ന് എണ്ണ മേഖലയിലെ സാമ്പത്തിക വിദഗ്ദ്ധ റിപ്പോര്‍ട്ട്. എണ്ണവിലയില്‍ നേരിയ വര്‍ധന കാണുന്നത് അടുത്ത സാമ്പത്തിക വര്‍ഷത്തെ കമ്മിയില്‍ 20% കുറവ് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

എണ്ണ വില ബാരലിന് 68 ഡോളറിലേക്ക് ഉയരുമെന്ന പ്രതീക്ഷയിലാണ് വിദഗ്ദ്ധര്‍. അതോടെ കടം വാങ്ങുന്നത് സര്‍ക്കാരിന് ഒഴിവാക്കാനാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. എണ്ണവിലയിലുണ്ടായ തകര്‍ച്ചമൂലം വരുമാനത്തില്‍ 1.4 ട്രില്ല്യന്‍ ഡോളറിന്റെ കുറവ് നേരിട്ടതായും ഇത് നിലവിലുള്ള കരുതല്‍ നിധിയേക്കാളും വളരെ കൂടുതലാണെന്നുമാണ് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഈ നില തുടരുകയാണെങ്കില്‍ 2030 ആകുമ്പോഴേക്കും കുവൈത്ത് 179 ബില്ല്യന്‍ ഡോളറിന്റെ കമ്മി നേരിടേണ്ടിവരും. എണ്ണ ഇതര വരുമാന സ്രോതസ്സുകള്‍ കണ്ടെത്തുന്നതിനും ടൂറിസം മേഖലയില്‍ പുതിയ നിക്ഷേപ സാധ്യതകള്‍ കണ്ടെത്തുന്നതിനും വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു വരികകയാണ്.

No Comments

Be the first to start a conversation

%d bloggers like this: