കുവൈറ്റില്‍ ഫെഡറല്‍ ബാങ്ക് ഓഫീസ് തുറക്കുന്നു

കേരളം ആസ്ഥാനമായ ഫെഡറല്‍ ബാങ്കിന് കുവൈത്തിലും സിങ്കപ്പൂരിലും പ്രതിനിധി ഓഫീസുകള്‍ ആരംഭിക്കാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി. അബുദാബിയിലും ദുബായിലും ഫെഡറല്‍ ബാങ്കിന് നിലവില്‍ പ്രതിനിധി ഓഫീസുകളുണ്ട്.

ദുബായ് ഡി.ഐ.എഫ്.സിയില്‍ ശാഖയും ബഹ്‌റൈനില്‍ പ്രതിനിധി ഓഫീസും ആരംഭിക്കാന്‍ ഇതിനകം ആര്‍.ബി.ഐയുടെ അനുമതി ലഭിച്ചിട്ടുണ്ട്. ഇവ സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

ഇന്ത്യയിലേക്ക് പണമയയ്ക്കാന്‍ 110-ലേറെ വിദേശ ബാങ്കുകളുമായും റെമിറ്റന്‍സ് പാര്‍ട്ണര്‍മാരുമായും ഫെഡറല്‍ ബാങ്കിന് നിലവില്‍ ധാരണയുമുണ്ട്. വിദേശ ഇന്ത്യക്കാര്‍ക്ക് വിവിധ ധനകാര്യ സേവനങ്ങള്‍ ലഭ്യമാക്കാന്‍ പുതിയ പ്രതിനിധി ഓഫീസുകള്‍ സഹായകമാകുമെന്ന് ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു.

No Comments

Be the first to start a conversation

%d bloggers like this: