കുവൈറ്റില്‍ ഭൂമികുലുക്കം. തുടര്‍ച്ചയായി 2 ചലനങ്ങള്‍.

കുവൈറ്റ് : കുവൈറ്റില്‍ ഭൂമികുലുക്കം. രാത്രി രണ്ടു തവണ ശക്തമായ ഭൂമികുലുക്കം അനുഭവപെട്ടു. കെട്ടിടങ്ങള്‍ ശക്തമായി കുലുങ്ങിയതോടെ ആളുകള്‍ പരിഭ്രാന്തരായി പുറത്തിറങ്ങി നില്‍ക്കുകയായിരുന്നു.

സാല്‍മിയ, ജര്‍മ്മന്‍ ക്ലിനിക് , അബ്ബാസിയ, ഹാവല്ലി, മംഗഫ് എന്നിവടങ്ങളിലൊക്കെ ശക്തമായ ഭൂചലനം അനുഭവപെട്ടതായാണ് റിപ്പോര്‍ട്ട്. അവസാന ഭൂചലനം രാത്രി 9.23 നായിരുന്നു. എന്നാല്‍ ഏതാനും സെക്കണ്ടുകള്‍ മാത്രമാണ് ഇത് നീണ്ടു നിന്നത് .

ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന അബാസിയ, സാല്‍മിയ ഉള്‍പ്പെടെയുള്ള മേഖലകളില്‍ കുട്ടികളെയുമായി ആളുകള്‍ പുറത്തിറങ്ങി നില്‍ക്കുകയാണ് . അതിന്‍റെ ദൃശ്യങ്ങളാണ് ഈ വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് .

നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപെട്ടിട്ടില്ല . ഇറാന്‍ – ഇറാഖ് അതിര്‍ത്തിയിലാണ് ഏറ്റവും ശക്തമായ ഭൂചലനം ഉണ്ടായിരിക്കുന്നത് . ഇവിടെ റിക്ടര്‍ സ്കെയിലില്‍ 7.4 ശക്തിയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത് .  ഹാവല്ലിയില്‍ റിക്ടര്‍ സ്കെയിലില്‍ 2.3 ആണ് രേഖപ്പെടുത്തിയത് .

No Comments

Be the first to start a conversation

%d bloggers like this: