കുവൈറ്റില്‍ വ്യാപകമായ പരിശോധന; 150ഓളം പേര്‍ പിടിയില്‍

കുവൈറ്റ് : കുവൈറ്റില്‍ രാജ്യവ്യാപകമായി നടത്തിയ പരിശോധനയില്‍ 150ഓളം പേര്‍ പിടിയില്‍ .വിവിധഗവര്‍ണറേറ്ററുകളില്‍ 48 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് വിവിധ കേസുകളില്‍ പ്രതികളായ 150 ഓളം പേര്‍ പിടിയിലായത്.ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശ പ്രകാരം നടത്തിയ പരിശോധയിലാണ് സിവില്‍ , ക്രിമിനല്‍ കേസ് പ്രതികളെ പിടികൂടിയത്.അറസ്റ്റിലായവരെ ബന്ധപ്പെട്ട വകുപ്പിന് കൈമാറി.

No Comments

Be the first to start a conversation

%d bloggers like this: