കുവൈറ്റില്‍ വ്യാപകമായ മയക്ക്മരുന്നു വേട്ട; സ്ത്രീകളുള്‍പ്പെടെ 80 പേര്‍ പിടിയില്‍

കുവൈറ്റ് : കുവൈറ്റില്‍ രാജ്യവ്യാപകമായി നടത്തിയ മയക്ക്മരുന്നു പരിശോധനയില്‍  80 പേര്‍ പിടിയില്‍. ഇവരില്‍ നിരവധി സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.  ആഭ്യന്തരമന്ത്രി ഷെയ്ഖ് ഖാലിദ് അല്‍ ജരായുടെ നിര്‍ദേശാനുസരണമാണ് രാജ്യവ്യാപകമായി പരിശോധന നടത്തിയത്. സ്വകാര്യ ഏജന്‍സിയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 12 പേരെ പിടികൂടി. ഇവരില്‍ നിന്ന് മദ്യവും മയക്ക്മരുന്നും പിടിച്ചെടുത്തു .

കാപിറ്റല്‍ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ 30 പേരെ പിടികൂടി . അഹ്മദിയില്‍ നിന്ന് മൂന്നു പേരെ മദ്യവുമായും 10 സ്ത്രീകളെ സാമ്പത്തികതിരിമറികേസിലും, 5 പ്രവാസികളെ പാര്‍പ്പിട നിയമലംഘനത്തിനും പിടികൂടി.

No Comments

Be the first to start a conversation

%d bloggers like this: