കെഎംസിസി നാല്പതാം വാര്‍ഷികാഘോഷ സമാപനസമ്മേളനം ഒക്ടോബറില്‍

കുവൈത്ത് സിറ്റി > കുവൈത്ത് കെഎംസിസി നാല്പതാം വാര്‍ഷികാഘോഷ സമാപനസമ്മേളനം ഒക്ടോബറില്‍ നടക്കുമെന്ന് പ്രസിഡണ്ട് കെ ടി പി അബ്ദുറഹിമാന്‍ നാഷണല്‍ കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. കുവൈത്തില്‍ നാല്‍പതു വര്‍ഷമായി നിലനില്‍ക്കുന്ന സംഘടനാസംവിധാനം മാറ്റി മണ്ഡലംജില്ലാ അടിസ്ഥാനത്തിലാക്കുന്നതിന്റെ പ്രഖ്യാപനവും മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന്റെ ഉദ്ഘാടനവും സമാപന സമ്മേളനത്തോടനുബന്ധിച്ച് നടക്കുമെന്നും അബ്ദുറഹിമാന്‍ അറിയിച്ചു. കുവൈത്ത് കെഎംസിസി മുന്‍ പ്രസിഡണ്ട് ഷറഫുദ്ദീന്‍ കണ്ണേത്ത് കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്തു.

2016 ആഗസ്റ്റ് 11ന്  പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണു കുവൈത്ത് കെഎംസിസി 40ാം വാര്‍ഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. സമാപന മഹാസമ്മേളനത്തില്‍ മുസ്‌ലിം ലീഗ് നേതാക്കളും  കുവൈത്ത് ഇന്ത്യന്‍ അംബാസ്സഡര്‍, കുവൈത്തിലെ പൗരപ്രമുഖരും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുക്കുമെന്നും നേതാക്കള്‍  പറഞ്ഞു.

കുവൈത്ത് കെഎംസിസി മുന്‍ പ്രസിഡണ്ട് എ കെ മഹ്മൂദ് സാഹിബ്, വൈസ് പ്രസിഡണ്ട് അജ്മല്‍ വേങ്ങര, സെക്രട്ടറിമാരായ സലാം ചെട്ടിപ്പടി, ഫാസില്‍ കൊല്ലം, ഹംസ കരിങ്കപ്പാറ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കുവൈത്ത് കെഎംസിസി ജനറല്‍ സെക്രട്ടറി സിറാജ് എരഞ്ഞിക്കല്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് മുഹമ്മദ് അസ്‌ലം കുറ്റിക്കാട്ടൂര്‍ നന്ദിയും പറഞ്ഞു.

 

No Comments

Be the first to start a conversation

%d bloggers like this: