കെ.കെ. എം.എ പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഇഫ്താര്‍ സംഘടിപ്പിച്ചു.

കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്‍ പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഇഫ്താര്‍ സംഘമം സംഘടിപ്പിച്ചു. പ്രമുഖ പ്രഭാഷകന്‍ അബ്ദുല്‍ റഹ്മാന്‍ തങ്ങള്‍ ആത്മീയ ഭാഷണം നടത്തി. മെട്രോ മെഡിക്കല്‍ സെന്റര്‍ ഓടിറ്റൊരിയത്തില്‍ നടന്ന പരിപാടി കെ.കെ. എം.എ വൈ. ചെയര്‍മാന്‍ അബ്ദുല്‍ ഫത്താഹ് തയില്‍ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി വൈ. പ്രസിടന്റ്റ് സാജിദ് ടി.കെ സ്വാഗതം പറഞ്ഞു. കെ.കെ.എം. എ വര്‍ക്കിംഗ് പ്രസിഡന്റ് അബുല്‍ സലാം എ.പി. അദ്ധ്യക്ഷനായിരുന്നു. ജന. സെക്രട്ടറി ഷഫീഖ് കവ്വായി നന്ദി പറഞ്ഞു.
കെ.കെ.എം. എ വൈ. ചെയര്‍മാന്‍, ഹംസ പയ്യന്നൂര്‍, പ്രസിടനറ് ഇബ്രാഹിം കുന്നില്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ.സി. റഫീഖ്, സോണല്‍ സെക്രട്ടറി ബഷീര്‍ മാങ്കടവ്, എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു. ഇസ്ഹാഖ് കുഞ്ഞിമംഗലം, ഹാരിസ് പയ്യന്നൂര്‍, മഹമൂദ് പെരുമ്പ, ജബ്ബാര്‍ പൊതിക്കാരന്‍, റഫീഖ്, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

No Comments

Be the first to start a conversation

%d bloggers like this: